കാഞ്ഞാണി: ലോട്ടറി റിസള്‍ട്ട് നോക്കാന്‍ ടി.വി. യുടെ റിമോട്ട് നല്‍കിയില്ലെന്ന കാരണത്താല്‍ ഭിന്നശേഷിക്കാരനായ മകനെ ക്രൂരമായി മര്‍ദ്ദിച്ച അച്ഛനെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തെങ്ങിന്‍പട്ട കൊണ്ട് അടിച്ച് അവശനാക്കി വെട്ടുകത്തി എടുത്തതോടെ ഭിന്നശേഷിക്കാരനായ 20 കാരന് വാര്‍ഡ് മെമ്പറുടെ വീട്ടിലേക്ക് ഓടിയാണ് രക്ഷപ്പെട്ടത്.
സംഭവത്തില്‍ മനക്കൊടി നടുമുറി സ്വദേശി മേനങ്ങത്ത് വീട്ടില്‍ തിലകന് (55) എന്ന മാധവനാണ് പിടിയിലായത്. മണലൂരിലുള്ള സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ഭിന്നശേഷിക്കാരനായ ശിവപ്രസാദ് (20). ഒഴിവുസമയങ്ങളില്‍ ടി.വി. കാണാന്‍ വളരെ താല്പര്യവുമാണ്. തിങ്കളാഴ്ച രാത്രി മദ്യപിച്ചെത്തിയ തിലകന് ടി.വി. യില്‍ ലോട്ടറി റിസള്‍ട്ട് നോക്കാനായി ശിവപ്രസാദിന്റെ കയ്യില്‍ നിന്ന് റിമോട്ട് പിടിച്ചുവാങ്ങാനുള്ള ശ്രമത്തിനിടെ ആയിരുന്നു സംഭവം.
റിമോട്ട് നല്‍കിയില്ലെന്ന കാരണത്താല്‍ തെങ്ങിന് പട്ടയുടെ മടല് കൊണ്ട് അടിച്ച് അവശനാക്കി വെട്ടാനായി വെട്ടുകത്തി എടുത്തതോടെ ഭിന്നശേഷിക്കാരനായ മകന് പ്രാണരക്ഷാര്‍ത്ഥം വാര്‍ഡ് മെമ്പര്‍ സിന്ധു സഹദേവന്റെ വീട്ടിലേക്ക് ഓടിച്ചെല്ലുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് നാട്ടുകാരും ഓടിക്കൂടി.
പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തി തിലകനെ കസ്റ്റഡിയില്‍ എടുത്തു. ശിവപ്രസാദിന്റെ തുടയിലും പുറത്തും കൈകളിലുമൊക്കെ അടിയേറ്റ പാടുകള്‍ തെളിഞ്ഞു കിടക്കുന്നുണ്ട്. ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. ശിവപ്രസാദിന്റെ അമ്മ കാലൊടിഞ്ഞ് സുഖമില്ലാതെ കിടക്കുകയാണ്. തിലകന് മദ്യപിച്ച് എത്തി മകനെ ഇടയ്ക്കിടക്ക് മര്‍ദിക്കാറുള്ളതായി നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: