തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണത്തില്‍ കേരളത്തിലെ വിവിധ തൊറകളിലുള്ള ആളുകള്‍ അദേഹത്തിന് അനുശോചനം രേഖപ്പെടുത്തിയിരുന്നു, എന്നാല്‍ അതില്‍ ദേശാഭിമാനിയുടെ മുന്‍ കണ്‍സള്‍ട്ടിങ് എഡിറ്ററുടെ പ്രതികരണം വ്യത്യസ്ഥവും ഏറെ വിമര്‍ശനവും നേരിട്ടതാണ്.
ഇടതുപക്ഷ സഹയാത്രികന് കൂടിയായ എന്‍. മാധവന് കുട്ടി തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ തന്റെ രണ്ടു മനസ്താപങ്ങളെ വെളിപ്പെടുത്തിയാതാണ് ചര്‍ച്ചയായത്. കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനസ്താപങ്ങളില് ഓ സിയെന്ന ഉമ്മന്‍ ചാണ്ടിയുണ്ടെന്ന് വ്യക്തമാക്കിയാണ് മാധവന്‍കുട്ടി രംഗത്തെത്തിയത്. ആ രണ്ട് കാരണങ്ങളും വിശദമായി കുറിച്ച അദ്ദേഹം ക്ഷമയും ചോദിച്ചു. മരണ ശേഷം ഇത്തരത്തിലുള്ള പ്രതികരണം നടത്തിയതില്‍ കടുത്ത വിമര്‍ശനമാണ് അദേഹം നേരിടുന്നത്.
എന്‍. മാധവന് കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനസ്താപങ്ങളില് ഓ സി, ഉമ്മന്‍ ചാണ്ടിയുണ്ട്.
1 ‘ശൈലിമാറ്റം ‘
‘ഐ എസ് ആര് ഒ ചാരക്കേസ് ‘കേസ് തുടങ്ങിയ വിഷയങ്ങളുപയോഗിച്ചു മുഖ്യമന്ത്രി കരുണാകരനെതിരെ ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തിയ രാഷ്ട്രീയകരുനീക്കങ്ങള്‍ക്കു പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോതലവനായ എന്റെ എഴുത്തുമൂലം ഇന്ത്യന്‍ എക്സ്പ്രസ് നല്കിയ ഏകപക്ഷീയമായി എഡിറ്റോറിയല്‍ പിന്തുണ അങ്ങേയറ്റം അധാര്‍മികമെന്നു ഞാന്‍ അതിവേഗം തിരിച്ചറിഞ്ഞു . പലരെയും പോലെഞാനും അന്നത്തെ ഒഴുക്കിനനുസരിച്ചു നീന്തുകയായിരുന്നു.
2 ‘സരിത’
വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കു നേരേ ഉയര്‍ത്തപ്പെട്ട അടിസ്ഥാനരഹിതമായ ലൈംഗീകാരോപണത്തിനു അന്നു ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റക്കാരണംകൊണ്ടു മൗനത്തിലൂടെ ഞാന്‍ നല്കിയ അധാര്‍മ്മിക പിന്തുണയില്‍ ഞാനിന്നു ലജ്ജിക്കുന്നു. ഇതു പറയാന്‍ ഓസി യുടെ മരണംവരെ ഞാന്‍ എന്തിനു കാത്തിരുന്നു എന്ന ചോദ്യം ന്യായം. ഒരു മറുപടിയെ ഉള്ളു. നിങ്ങള്‍ക്ക്. മനസാക്ഷി യുടെ വിളി എപ്പോഴാണ് കിട്ടുകയെന്നു പറയാനാവില്ല. ക്ഷമിക്കുക. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന്റെയും കോണ്‍ഗ്രസ് യുഡിഎഫ് പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: