ആലപ്പുഴ : പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനും പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനുമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘സജ്ജം’ പദ്ധതിക്ക് ജില്ലയില്‍ തുടക്കം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കുടുംബശ്രീ ബാലസഭാ അംഗങ്ങളായ 13നും 17നും ഇടയില്‍ പ്രായമുള്ള 50 കുട്ടികള്‍ക്ക് രണ്ട് ദിവസത്തെ പരിശീലനം നല്‍കും. ആദ്യഘട്ടത്തിന് തുടക്കമായി.വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട സ്റ്റേറ്റ് ടെക്നിക്കല്‍ കമ്മിറ്റി തയ്യാറാക്കിയ പ്രത്യേക മോഡ്യൂള്‍ പ്രകാരമാണ് പരിശീലനം.
സജ്ജം ക്യാമ്പയിന്റെ ഭാഗമായി ബാലസഭാ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിന് ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് ദ്വിദിന പരിശീലനം നല്‍കിയിരുന്നു. ഇവരെ ഉപയോഗപ്പെടുത്തിയാണ് ഓരോ തദ്ദേശ സ്ഥാപനങ്ങളിലെയും പരിശീലനം. ഇതിന്റെ തുടര്‍ച്ചയായി വിവിധ പരിപാടികള്‍ ബാലസഭകള് കേന്ദ്രീകരിച്ച് സംഘടിപ്പിക്കും. നീന്തല്‍ പരിശീലനം, പ്രഥമ ശുശ്രൂഷാ പരിശീലനം എന്നിവയും പദ്ധതിയുടെ ഭാഗമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: