ന്യൂദല്‍ഹി: 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പാക്കിസ്ഥാനെതിരായ 24 വര്‍ഷത്തെ വിജയത്തിന്റെ സ്മരണയ്‌ക്കായും സ്ത്രീശക്തി ഉയര്‍ത്തിക്കാട്ടുന്നതിനുമായി, ഇന്ത്യന്‍ സൈന്യം ഡല്‍ഹിയിലെ ദേശിയ യുദ്ധ സ്മാരകത്തില്‍ നിന്ന് ദ്രാസിലെ കാര്‍ഗില്‍ യുദ്ധസ്മാരകത്തിലേക്ക് (ലഡാക്ക്) ട്രൈ-സര്‍വീസസ് ‘നാരി ശശക്തികരണ്‍ വനിതാ മോട്ടോര്‍സൈക്കിള്‍ റാലി’ ആരംഭിച്ചു.
ഇന്ന് ന്യൂ ഡല്‍ഹിയിലെ ദേശിയ യുദ്ധ സ്മാരകത്തില്‍ നിന്ന് കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ വനിതള്‍ മാത്രമുള്ള മോട്ടോര്‍സൈക്കിള്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. 25 അംഗ സംഘത്തില്‍ രണ്ട് വീര്‍ നാരികള്‍ ഉള്‍പ്പെടുന്നു. ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്ന ഒരു ഉദ്യോഗസ്ഥ; ഇന്ത്യന്‍ സൈന്യത്തിലെ 10 വനിതാ ഓഫീസര്‍മാരും മൂന്ന് വനിതാ സൈനികരും; ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, ഇന്ത്യന്‍ നേവി എന്നിവയിലെ ഓരോ വനിതാ ഓഫീസര്‍ വീതം; എട്ട് സായുധ സൈനികരുടെ ഭാര്യമാരും സംഘത്തില്‍ ഉള്‍പ്പെടുന്നു.
റാലി ഏകദേശം 1000 കിലോമീറ്റര്‍ ദൂരം പിന്നിടും. അതില്‍ സംഘം ഹരിയാന, പഞ്ചാബ് സമതലങ്ങളിലൂടെയും ജമ്മു കശ്മീരിലെയും ലഡാക്കിലെയും ഉയര്‍ന്ന പര്‍വതനിരകളിലെ ചുരങ്ങളിലൂടെയും സഞ്ചരിച്ച് 2023 ജൂലൈ 25 ന് ദ്രാസിലെ കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ എത്തിച്ചേരും. എന്‍സിസി കേഡറ്റുകള്‍, വിവിധ സ്‌കൂള്‍/കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍, വിമുക്തഭടന്മാര്‍, വീര വനിതകള്‍ എന്നിവരുമായി സംഘം സംവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: