തൃത്താല: വട്ടംകുളം പഞ്ചായത്തിലെ ഓഡിറ്റോറിയം കം ഷോപ്പിങ് കോംപ്ലക്സിലെ നിര്‍മാണവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു.
മുന്‍ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് വട്ടംകുളം സെന്ററില്‍ 82 ലക്ഷം രൂപയുടെ കരാറില്‍ ഇടതുപക്ഷ സ്വാധീനമുള്ള കോസ്റ്റ് ഫോഡ് എന്ന കമ്പനിയാണ് നിര്‍മാണം തുടങ്ങിവെച്ചത്. തുടര്നിര്മാണവുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തകരായ വി.വി.എം. മുസ്തഫ, സി.പി. റഫീഖ് എന്നിവര്‍ അഡ്വ. കെ.എ. ജലീല്‍ മുഖേനയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ പഞ്ചായത്ത് എല്‍എസ്ജിഡി എന്‍ജിനീയറിങ് വിഭാഗത്തിന്റെ വാല്യൂവേഷന്‍ റിപ്പോര്‍ട്ട് വേണമെന്ന് നിലവിലെ ഭരണസമിതിയും, കരാര്‍ കമ്പനിയുടെ റിപ്പോര്‍ട്ട് മതിയെന്ന് ജില്ലാ ഭരണകൂടവും നിലപാടെടുത്തതിനെത്തുടര്‍ന്നാണ് തുടര്‍ പ്രവര്‍ത്തനം നിലച്ചത്. പ്രതിസന്ധി നീക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ തീരുമാനം രണ്ടാഴ്ചക്കക്കം അറിയിക്കണമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് നാഗരേഷ് അടങ്ങുന്ന ബഞ്ച് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: