കാന്‍ബറ : ചെലവ് അധികരിക്കുമെന്നതിനാല് ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം 2026 കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കില്ല. ഇതോടെ നാല് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കായിക മേളയുടെ നടത്തിപ്പ് സംബന്ധിച്ച് സംശയം ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്തെ നാല് മേഖലകളിലായി നടത്താനിരുന്ന ഗെയിംസിന്റെ ചെലവ്, ഇത് സംസ്ഥാനത്തിന് കൊണ്ടു വരുമെന്ന് കരുതുന്ന സാമ്പത്തിക നേട്ടത്തേക്കാള്‍ ഏറെ അധികമാണെന്ന് വിക്ടോറിയ സംസ്ഥാന മുഖ്യനായ ഡാന്‍ ആന്‍ഡ്ര്യൂസ് പറഞ്ഞു. 12 ദിവസത്തെ കായിക മേളയ്ക്ക് ആറ് ബില്യണ്‍ ഡോളറിലധികം തുക ചെലവിടേണ്ടി വരുന്നത് വളരെ ഭാരിച്ച തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ അവര്‍ സമ്മതിച്ചതിന്റെ പ്രധാന കാരണം കൂടുതല്‍ പാര്‍പ്പിട സൗകര്യങ്ങള്‍ ഉണ്ടാവുമെന്നതും വിനോദസഞ്ചാരത്തിനും കായിക അടിസ്ഥാന സൗകര്യ വികസനത്തിനും ഉത്തേജനം ഉണ്ടാകുമെന്നതും കണക്കിലെടുത്താണ്. ഗെയിംസ് സംഘടിപ്പിക്കുന്നതിന് പകരം വിക്ടോറിയയില്‍ 1300 പുതിയ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നത് പോലുള്ള മറ്റ് പദ്ധതികള്‍ നടപ്പിലാക്കുമെന്നും ഡാന്‍ ആന്‍ഡ്ര്യൂസ് പറഞ്ഞു.
2026-ല്‍ നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരമായ കായിക സൗകര്യങ്ങളും സര്‍ക്കാര്‍ നിര്‍മ്മിക്കും. ഈ പദ്ധതികള്‍ സംസ്ഥാനത്തുടനീളം ഏകദേശം 3,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്നും ഡാന്‍ ആന്‍ഡ്ര്യൂസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: