കൊല്‍ക്കൊത്ത: ബീഹാറില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചപ്പോള്‍ മമതയുടെ ചിത്രം വെട്ടിമാറ്റി ബംഗാളിലെ സിപിഎം ദിനപത്രമായ ഗണശക്തി (ഇവിടുത്തെ ദേശാഭിമാനി). ബംഗാളില്‍ സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ബദ്ധശത്രുത ഉള്ളതിനാലാണ് മമതയുടെ ഫോട്ടോ ഇനി മേലില്‍ പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് സിപിഎം നേതാക്കള്‍ തീരുമാനിച്ചത്.
അതേ സമയം തിങ്കളാഴ്ച ബെംഗളൂരുവില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് മുന്നോടിയായി മമത ബാനര്‍ജിയും സീതാറാം യെച്ചൂരിയും അടുത്തിടപഴകുന്നു. വേദി പങ്കിടുന്നു. ബംഗാളില്‍ ഈയിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏതാനും സിപിഎം പ്രവര്‍ത്തകരെ വകവരുത്തിയത് മമതയുടെ തൃണമൂല്‍ പാര്‍ട്ടിയുടെ ഗുണ്ടകളാണ്.
സിപിഎമ്മിന്റെ ഈ ഇരട്ടത്താപ്പിനെ ബംഗാളിലെ ബിജെപി നേതാവ് അഗ്നിമിത്ര പോള്‍ ട്വിറ്ററില്‍ പരിഹസിച്ചു. “ഇക്കുറി ബെംഗളൂരുവില്‍ രണ്ടാമത്തെ പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തിന്റെ ഫോട്ടോ പ്രസിദ്ധീകരിക്കുമ്പോള്‍ മമതയുടെ ചിത്രം വെട്ടിമാറ്റരുത്. നിങ്ങളുടെ സഖാക്കള്‍ മമതയുടെ ഫോട്ടോ ഗണശക്തിയില്‍ പ്രസിദ്ധീകരിച്ച് കണ്ടാല്‍ എന്താണ് പ്രശ്നം?”- അഗ്നിമിത്ര പോള്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: