സീലേസിയ (പോളണ്ട്): ഇന്ത്യയുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സ് താരം അവിനാശ് സാബ്ലെ 2024 പാരിസ് ഒളിംപിക്സിന് യോഗ്യത നേടി. പോളണ്ടിലെ സിലേസിയയില് നടന്നുകൊണ്ടിരിക്കുന്ന ഡയമണ്ട് ലീഗില്‍ ആറാം സ്ഥാനം നേടിക്കൊണ്ടാണ് സാബ്ലെ യോഗ്യത ഉറപ്പാക്കിയത്.
ഡമയമണ്ട് ലീഗില്‍ എട്ട് മിനിറ്റ് 11.63 സെക്കന്‍ഡിലാണ് സാബ്ലെ ഫിനിഷിങ് പോയിന്റിലെത്തിയത്.
താരത്തിന്റെ മികച്ച പ്രകടനം ദേശീയ റെക്കോഡ് തിരുത്തിയ എട്ട് മിനിറ്റ് 11.20 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത പ്രകടനമാണ്. പക്ഷെ മൂന്ന് മാസം മുമ്പ് പാരിസ് ഡയമണ്ട് ലിഗിലെ പ്രകടനത്തെ അപേഷിച്ച് സാബ്ലെ മെച്ചപ്പെട്ടിട്ടുണ്ട്. പാരിസ് ഡയമണ്ട് ലീഗില്‍ എട്ട് മിനിറ്റ് 15 സെക്കന്‍ഡായിരുന്നു സമയം.
ലോക ചാമ്പ്യന്‍ഷിപ്പിന് സാബ്ലെ നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. അടുത്ത മാസം 19 മുതല്‍ 27 വരെ ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് ലോക ചാമ്പ്യന്‍ഷിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: