തിരുവല്ല: സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ ഒരിടം എന്ന രീതീയില്‍ ആരംഭിച്ച ഷീലോഡ്ജിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും തുറന്ന് നല്‍കിയില്ല. നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടം ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. അതേ സമയം കെട്ടിട നിര്‍മ്മാണത്തിന്റെ ഒന്നാം ഘട്ടം മാത്രമാണ് പൂര്‍ത്തിയായതെന്നും രണ്ടാംഘട്ടം കൂടി പൂര്‍ത്തീകരിച്ചതിന് ശേഷം മാത്രമെ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുകയുള്ളു എന്ന് തിരുവല്ല നഗരസഭ ചെയര്പേഴ്ണ് അനുജോര്‍ജ് പറഞ്ഞു.
ഇപ്പോഴുള്ള കെട്ടിടത്തില്‍ ആവശ്യമായ സൗകര്യങ്ങള്‍ പോരാ എന്നാണ് കൗണ്‍സിലര്‍ പറഞ്ഞത്. അതിനാല്‍ തന്നെ മുകളിലത്തെ നില കൂടി പൂര്‍ത്തീകരിച്ചാല്‍ മാത്രമെ തുറന്ന് നല്കാന് സാധിക്കുകയുള്ളു എന്നും അവര്‍ കൂട്ടിചേര്‍ത്തു. രണ്ടാം നിലയുടെ നിര്‍മ്മാണം എത്രയും പെട്ടന്ന് തന്നെ ആരംഭിക്കും. അതേസമയം നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാതെയായിരുന്നു കെട്ടിടം ഉദ്ഘാടനം നടത്തിയത്. ഇതിനെതിരെ പ്രതിപക്ഷ പ്രതിഷേധവും ശക്തമായിരുന്നു. ചുറ്റുമതില്‍ പോലുമില്ലതെയാണ് കെട്ടിടം ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് ഡ്രൈനേജ് നിര്‍മ്മാണം പോലും പൂര്‍ത്തീകരിച്ചത്.
തിരുവല്ല നഗരസഭ കുടുംബശ്രീയുടെ സഹകരണത്തോടെ നിര്‍മിച്ച ഷീ ലോഡ്ജ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഉദ്ഘാടനം ചെയ്തത്. നഗരത്തിലെത്തുന്ന വനിതകള്‍ക്ക് സുരക്ഷിതമായി താമസിക്കുന്നതിനാണ് കെട്ടിടം പണിതത്. എന്നാല്‍ കെട്ടിടം നില്ക്കുന്ന പ്രദേശത്തോട് ചേര്‍ന്ന് ഒരു ബാറു സ്ഥിതിചെയ്യുന്നതിനാല്‍ ഇവിടെ എത്തുന്ന സ്ത്രീകള്‍ എത്രത്തോളം സുരക്ഷിതരാണെന്ന് പ്രദേശവാസികളും ചോദിക്കുന്നു. കൂടാതെ കെട്ടിടം നില്ക്കുന്ന പ്രദേശം ഇത്തരമൊരു കെട്ടിടത്തിന് അനുയോജ്യമല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കെട്ടിടം നില്‍ക്കുന്നത് ചതുപ്പ് നിലത്തായതിനാല് മഴക്കാലത്ത് ഇവിടെ വെള്ളകെട്ട് ഉണ്ടാകുന്നതും പതിവാണ്. അതേ സമയം അടുത്ത നില കൂടി പണിത് വരുമ്പോഴേക്കും താഴത്തെ നിലയില്‍ പ്രശ്നങ്ങള്‍ ഉïാവാന്‍ സാധ്യതയുïെന്നും പൊതുജനങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: