മുഹമ്മ: വാഴയിലയിലും വിപ്ലവം, ഓണം ലക്ഷ്യമാക്കി ചാക്കോയും കുടുംബവും ലൈവായി രംഗത്തുണ്ട്. മുഹമ്മ പഞ്ചായത്ത് മുന്നാം വാര്‍ഡ് കൂപ്ലിക്കാട്ട് ചാക്കോയും ഭാര്യ ഉഷയും മകള്‍ മരിയയും ജൈവ കൃഷി യുടെ പ്രയോക്താക്കളാണ്. അഞ്ച് വര്‍ഷമായി ചാക്കോ വാഴക്കൃഷി ചെയ്യുന്നു. അതും ഞാലിപ്പുവന് വാഴ. ചാണകം, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്. രണ്ട് ഏക്കറിലാണ് കൃഷി. ചാക്കോ വാഴ കൃഷി ചെയ്യുന്നത് കുല ലക്ഷ്യമാക്കിയല്ല. ഇലയാണ് പ്രധാനം. തൂശനിലയ്ക്കു വന്‍ ഡിമാന്റാണ്..
ഒന്നിന് നാല് രൂപ വരെ വില കിട്ടും. കുലയും വാഴച്ചുണ്ടും തേടി ആവശ്യക്കാരെത്താറുണ്ടെങ്കിലും അതിന് വലിയ പ്രാധാന്യമില്ല. ഓണം വരുന്നത് ലക്ഷ്യംവെച്ച് 1000 വാഴയാണ് ഒന്നര മാസം മുന്‍പ് നട്ടത്. അതിപ്പോള്‍ ഇല എടുക്കാന്‍ പ്രായമായി. മാത്രമല്ല ഓണം കണക്കിലെടുത്ത് വാഴയിലയ്ക്ക് മുന്‍കൂര്‍ ബുക്കിങും ഉണ്ട്.
മുഹമ്മയില്‍ ആദ്യമായി ഹോം സ്റ്റേ കൊണ്ടുവന്നത് ചാക്കോയാണ്. 1994ല്‍ ആണിത്. ഓസ്ട്രേലിയക്കാരനായ കോമേഷ്യല്‍ ജഡ്ജ് വില്യം ക്രൗസിനെ പരിചരിച്ചത് ചാക്കോ ആണ്. അരയ്ക്ക് താഴേയ്ക്ക് തളര്‍ന്ന ആളായിരുന്നു വില്യം. ഈ ബന്ധം ചാക്കോയ്ക്ക് 24 രാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ അവസരമൊരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: