പത്തിയൂര്‍: നൂറ്റാണ്ടുകളുടെ പഴമപേറുന്ന ഏവൂര്‍ സംക്രമവള്ളംകളി ആചാരപെരുമയോടെ നടന്നു. ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും രാവിലെ പുറപ്പെട്ട് ഏവൂര്‍, കണ്ണമംഗലം, കരിപ്പുഴ ഉള്ളിട്ട പുഞ്ചയിലൂടെ കളിവള്ളങ്ങള്‍ പത്തിയൂര്‍ ദേവീക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തി. പ്രധാന കരക്കാരായ തെക്ക്, വടക്ക്, വടക്ക് പടിഞ്ഞാറ് കരക്കാരാണ് വള്ളംകളിക്ക് നേതൃത്വം നല്‍കിയത്. ആഘോഷതിമിര്പ്പിനായി മറ്റ് വള്ളങ്ങളും അനുഗമിച്ചു.
പത്തിയൂര്‍ ദേവീക്ഷേത്രത്തിലെത്തിയ കളിവള്ളങ്ങളുടെ കരനാഥന്മാരെ ക്ഷേത്ര ഉപദേശക സമിതി ആചാരപൂര്‍വ്വം സ്വീകരിച്ചു. ഉച്ച്യ്ക്ക് മൂന്ന് മണിയോടെ ജലഘോഷയാത്ര നടന്നു. കണ്ണമംഗലം തെക്ക് ശ്രീ മഹാദേവ ക്ഷേത്രത്തിലും, വടക്ക് ശ്രീകൃഷ്ണ ക്ഷേത്രമായ ഉരിയ ഉണ്ണിതേവരുടേയും ക്ഷേത്രങ്ങളില്‍ ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷം സംഘം ഏവൂര്‍ ക്ഷേത്രത്തിലെയ്ക്ക് തിരികെ മടങ്ങി. അതിന് ശേഷം ശ്രീഭൂതനാഥ നടയില്‍ നൂറു കണക്കിന് കരിക്കുകള്‍ എറിഞ്ഞു ഉടച്ചതോടു കൂടി ഈ വര്‍ഷത്തെ സംക്രമ വള്ളംകളിക്ക് സമാപനം കുറിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: