ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തില്‍ സെക്യുരിറ്റി ഓഫീസര്‍മാരുടെയും, കോയ്മയുടെയും താല്‍ക്കാലിക ഒഴിവിലേക്ക് ദേവസ്വം അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട യോഗ്യതകളുള്ള ഈശ്വര വിശ്വാസികളായ ഹിന്ദുക്കള്‍ക്ക് അപേക്ഷിക്കാം. ചീഫ് സെക്യുരിറ്റി ഓഫീസര്‍ (ഒഴിവ് 1) വേതനം 27,300/ അഡീ: സെക്യുരിറ്റി ഓഫീസര്‍ (ഒഴിവ് 1), പ്രതിമാസ വേതനം 24000. സെക്യുരിറ്റി ഓഫീസര്‍ (ഒഴിവ്1,) വേതനം 22000 എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
2023 ഒക്ടോ. 1 മുതല്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. സൈനികഅര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്ന് വിരമിച്ചവരാകണം അപേക്ഷകര്‍. യോഗ്യതകള്‍: ചീഫ് സെക്യൂരിറ്റി ഓഫീസര്‍, അഡീ. എസ്.ഒ തസ്തികകള്‍ക്ക് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ റാങ്കിലോ, അതില്‍ കുറയാത്ത തസ്തികയിലോ നിന്ന് വിരമിച്ചവരും, സെക്യുരിറ്റി ഓഫീസര്‍, അഡീ. എസ്.ഒ. തസ്തികകള്‍ക്ക് ഹവില്‍ദാര്‍ തസ്തികയില്‍ നിന്നും വിരമിച്ച വിമുക്ത സൈനികരുമായിരിക്കണം.
സൈനിക സേവനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും, മെഡിക്കല്‍ ഫിറ്റ്നസിന് അസി. സര്‍ജനില്‍ കുറയാത്ത ഗവ: ഡോക്ടറുടെ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം ഹാജരാക്കണം. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. കോയ്മ തസ്തികയിലേക്ക് 12 ഒഴിവുണ്ട്. ബ്രാഹ്മണരായ പുരുഷന്മാര്ക്ക് അപേക്ഷിക്കാം. ക്ഷേത്രാചാര അനുഷ്ഠാനങ്ങളില്‍ വിശ്വാസം വേണം. മലയാളം എഴുതാനും, വായിക്കാനും അറിയണം. അപേക്ഷാ ഫോറം ദേവസ്വം ഓഫീസില്‍ നിന്ന് 100 രൂപ നിരക്കില്‍ ഇന്നു മുതല്‍ ആഗസ്റ്റ് 5 വരെ ലഭിക്കും. അപേക്ഷ ദേവസ്വം ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 8 വൈകുന്നേരം 5 മണി. വിവരങ്ങള്‍ക്ക് 04872556335.
പ്രതികരിക്കാൻ ഇവിടെ എഴുതുക: