വാഷിംഗ്ടണ്‍: യുഎസില്‍ വര്‍ധിച്ചുവരുന്ന ഹിന്ദുവിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും രാജ്യത്തെ ഹിന്ദു സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും പ്രമുഖ ഇന്ത്യന്‍ അമേരിക്കക്കാരുടെ ഒരു സംഘം നിയമനിര്‍മ്മാണ സഭാംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു.
യുഎസിലെ ഹിന്ദുക്കളോടുള്ള വിവേചനത്തില്‍ ശ്രദ്ധചെലുത്തണമെന്ന് ഹൈന്ദവര്‍ക്ക് പിന്തുണയേകാന്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംബന്ധിച്ച ജനപ്രതിനിധികള്‍ പറഞ്ഞു.
‘വംശം മാത്രമല്ല, മതം കൊണ്ടും ഹിന്ദുവിദ്വേഷം കൊണ്ടും വിവേചനം ഉണ്ടാകുന്നുണ്ടെന്നും ഹിന്ദു സമൂഹത്തെ ഭയപ്പെടുത്തുന്നത് മുമ്പേയുളള പ്രശ്നമാണെന്നും യു എസ് ക്യാപിറ്റോളില്‍ ഒരു ദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ പങ്കെടുത്തവരോട് കോണ്‍ഗ്രസ് അംഗം റിച്ച് മക്കോര്‍മിക് പറഞ്ഞു. ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക കൂട്ടായ്മയാണ് സമേമളനം സംഘടിപ്പിച്ചത്.
കാലിഫോര്‍ണിയയിലെ എസ് ബി403 പോലെയുള്ള ബില്ലുകള്‍ ‘വംശീയവും വിവേചനപരവും ഭിന്നിപ്പിക്കുന്നതുമാണ്. ആളുകള്‍ തന്നെ നിരസിക്കുന്ന തരത്തില്‍ ആളുകളെ തരംതിരിക്കാന്‍ അവര്‍ ശ്രമിക്കുന്നതാണ് കാരണം എന്ന് മക്കോര്‍മിക് പറഞ്ഞു.
‘എല്ലാ വ്യക്തികളുടെയും മതസ്വാതന്ത്ര്യത്തില്‍ ഞാന്‍ ശക്തമായി വിശ്വസിക്കുന്നു, ഏത് തരത്തിലുള്ള ആക്രമണങ്ങള്‍ക്കും ഭയത്തിനും എതിരെ നിലകൊള്ളുന്നു,’ -കോണ്‍ഗ്രസ് അംഗം ശ്രീ താനേദാര്‍ പറഞ്ഞു.വിവിധ വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മതസ്വാതന്ത്ര്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
”ഹിന്ദു മതം സമാധാനപരമായ ഒന്നാണ്. എന്നിട്ടും അത് ആക്രമിക്കപ്പെട്ടു. ഹിന്ദുക്കളെ സംരക്ഷിക്കേണ്ടതുണ്ട്. മറ്റുള്ളവരെപ്പോലെ, ഒരു തരത്തിലുള്ള വിദ്വേഷമോ മുന്‍വിധിയോ ആശങ്കയോ ഇല്ലാതെ തങ്ങളുടെ മതം ആചരിക്കാന്‍ ഹിന്ദുക്കള്‍ക്കും അര്‍ഹതയുണ്ട്. യു എസ് കോണ്‍ഗ്രസ് അംഗമെന്ന നിലയില്‍ ഒരു ഹിന്ദു അനുകൂല സംഘത്തിന്റെ അഭാവം ഞാന്‍ തന്നെ ശ്രദ്ധിച്ചു. അതിനാല്‍ അത് സൃഷ്ടിക്കാന്‍ സഹായിച്ചു,”- താനേദാര്‍ പറഞ്ഞു.
ഹാങ്ക് ജോണ്സണ്, ടോം കീന്‍, റിച്ച് മക്കോര്‍മിക്, താനേദര്‍, ബഡ്ഡി കാര്‍ട്ടര്‍, സാന്‍ഫോര്‍ഡ് ബിഷപ്പ് എന്നിവരും ഒഹായോ സംസ്ഥാന സെനറ്റര്‍ നിരജ് ആന്റാനിയും ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹിന്ദു അമേരിക്കക്കാര്‍ ഒരു ദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ പങ്കെടുത്തു. ‘
പ്രതികരിക്കാൻ ഇവിടെ എഴുതുക: