ചെങ്ങന്നൂര്‍ : വെണ്മണിയിലെ പോത്ത് മോഷണ കേസില്‍ പത്തനംതിട്ട റാന്നി സ്വദേശികളായ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായി. വെണ്മണി ചെറുവല്ലൂര്‍ മുഹമ്മദ് ഹനീഫ എന്നയാളിന്റെ വീടിന്റെ പറമ്പില്‍ കെട്ടിയിരുന്ന രണ്ട് വളര്‍ത്തുപോത്തുകളെ മോഷ്ടിച്ച കേസിലാണ് മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ നാലാം പ്രതി പത്തനംതിട്ട റാന്നി താലൂക്കില്‍ അങ്ങാടി വില്ലേജില്‍ മേലേവീട്ടില്‍ ഷമീര്‍, അഞ്ചാം പ്രതി പുലിപ്രപതാലില്‍ വീട്ടില്‍ മുഹമ്മദ് ബാരിഷ്, ആറാം പ്രതി മരോട്ടിപതാലില്‍ വീട്ടില്‍ ഷാജി എന്നിവരാണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതിയായ ചെറിയനാട് വില്ലേജില്‍ കോടംപറമ്പില്‍ വീട്ടില്‍ ദിനേശ്.കെ.ആര് എന്നയാള്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റു പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
വെണ്മണി പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എ. നസീര്‍ , സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിവേക്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്, ഷെഫീഖ്, അരുണ്‍ ഭാസ്ക്കര്‍, ഗോപകുമാര്‍, ആകാശ്.ജി.കൃഷ്ണന്, ഡ്രൈവര്‍ സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ രാധാകൃഷ്ണന് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. മോഷണത്തിനുപയോഗിച്ച വാഹനവും പിടിച്ചെടുത്തു.
ചെങ്ങന്നൂര്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് മാവേലിക്കര സബ് ജയിലില്‍ അയച്ചു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: