കൊടുങ്ങല്ലൂര്‍: കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളെ തകര്‍ക്കുന്ന നയങ്ങളില്‍ നിന്ന് ഇടതുസര്‍ക്കാര്‍ പിന്മാറണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം ആവശ്യപ്പെട്ടു. പരമ്പരാഗത വ്യവസായങ്ങളെ തകര്‍ത്ത് കുത്തകകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഇടതുസര്‍ക്കാരിന്റേത്.
ഇതു മൂടിവച്ച് കേന്ദ്രസര്‍ക്കാരിനെ കുറ്റം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിഎംഎസ് മുനിസിപ്പല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സേതു. മേഖലാ പ്രസി. എ.എസ്. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മേഖലാ സെക്രട്ടറി കെ. ഹരീഷ്, ട്രഷറര്‍ ശ്രീജിത്ത് നാലുമാക്കല്‍, എന്‍.എം. രാമകൃഷ്ണന്, മുന്‍സിപ്പല്‍ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവന്, തങ്കമണി സുബ്രഹ്മണ്യന്, ഐ.ആര്. ജ്യോതി എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി
തങ്കമണി സുബ്രഹ്മണ്യന് (പ്രസിഡന്റ്), ദിപിന്, പി.ആര്. സതീശന്, ബബിത സുധി (വൈസ് പ്രസി.), ഐ.ആര്. ജ്യോതി (സെക്രട്ടറി), സിബിന് എ.എസ്., ബാബുമോന് ടി.യു., സുരേഷ് ഇ. കെ. (ജോ. സെക്രട്ടറി), ഇ.ആര്. ലാലുട്ടന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: