കുറിച്ചി: ആതുരദാസ് സ്വാമി കര്‍മ്മയോഗിയും രാജയോഗിയുമായിരുന്നെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്. കുറിച്ചി ആതുരാശ്രമം സന്ദര്‍ശനത്തിനെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആതുരദാസ് സ്വാമിയുടെ പൂര്‍ണ്ണകായ പ്രതിമയ്ക്ക് മുമ്പില്‍ ദീപം തെളിച്ചശേഷം സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. സ്വാമി രചിച്ച ഗ്രന്ഥങ്ങള്‍ ഏറ്റുവാങ്ങിയ ഗവര്‍ണര്‍ സ്വന്തം പുസ്തകങ്ങളും ബംഗാളില്‍ നിന്നുള്ള മധുരപലഹാരങ്ങളും വിതരണം ചെയ്തു.
അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ, ലതികാ സുഭാഷ്, ഡോ.കെ.ആര്. ജനാര്ദ്ദനന് നായര്‍, ഡോ. കെ.സി. മുരളീധരന്, ഡോ. ബിന്ദുകുമാരി സി., ഡോ. ടി.എന്‍. പരമേശ്വരക്കുറുപ്പ്, എം.എസ്. പത്മനാഭന്, സ്വാമി പരമാനന്ദ തീര്‍ത്ഥ, സ്വാമി ശിവാനന്ദ തീര്‍ത്ഥ, അഡ്വ. എ. ജയചന്ദ്രന്, ഡോ. ഇ. കെ. വിജയകുമാര്‍, ഡോ. എസ്. മാധവന് നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: