ന്യൂദല്‍ഹി: ധാര്‍മ്മികമൂല്യങ്ങള്‍ വിദ്യാലയങ്ങളില്‍ പ്രത്യേക പാഠ്യവിഷയമാക്കണമെന്ന് ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാന വാര്‍ഷിക സമ്മേളനം. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നു പറയുന്നുണ്ടെങ്കിലും ഇന്നത്തെ പഠനരീതിയില്‍ കുട്ടികള്‍ക്ക് ധാര്‍മ്മിക മൂല്യങ്ങള്‍ പകര്‍ന്നു നല്കപ്പെടുന്നില്ല.
അഭ്യസ്തവിദ്യരായ ഇന്നത്തെ സമൂഹത്തില്‍ ധാര്‍മ്മികച്യുതിയും മൂല്യരാഹിത്യവും പെരുകിവരുന്നു. സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സഹാനുഭൂതിയുടെയും രാജ്യസ്നേഹത്തിന്റേയും ചരടില്‍ കോര്‍ത്ത് വിദ്യാര്‍ത്ഥികളെ ഉത്തമ പൗരന്മാരാക്കി മാറ്റാന്‍ മൂല്യാവബോധം കൂടിയേ തീരുവെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ദല്‍ഹി ഐഐഎംസി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം ദല്‍ഹി സര്‍വ്വകലാശാല മലയാള വിഭാഗം മേധാവി ഡോ. പി. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ഭാവി ഭാരതത്തിന്റെ ശുഭ പ്രതീക്ഷകളായ ബാലികാബാലന്മാരെ നന്മയുടെ സാധകരാക്കി വളര്‍ത്തണമെന്നും അതിലൂടെ നവയുഗരചന സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം സംസ്കാരത്തെ കുറിച്ച് അവബോധമുള്ള, അഭിമാനമുള്ള, ഒരു തലമുറയെ വളര്‍ത്തിയെടുക്കുന്ന വിദ്യഭ്യാസപദ്ധതിക്കാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ രൂപം കൊടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന അധ്യക്ഷന്‍ പി.കെ. സുരേഷ് അധ്യക്ഷനായി. സംസ്കാരത്തില്‍ അഭിമാനം കൊള്ളുന്ന പുരോഗമന ചിന്താഗതികള്‍ ഉള്‍ക്കൊള്ളുന്ന തലമുറയെയാണ് ആവശ്യമെന്ന് ബാലഗോകുലം കേരളം സംസ്ഥാന ഉപാധ്യക്ഷന്‍ വി. ഹരികുമാര്‍ അഭിപ്രായപ്പെട്ടു.
മാര്‍ഗദര്‍ശി എന്‍. വേണുഗോപാല്‍, രക്ഷാധികാരി ബാബു പണിക്കര്‍, സഹരക്ഷാധികാരിമാരായ വരത്ര ശ്രീകുമാര്‍, കെ.വി. രാമചന്ദ്രന് എന്നിവര്‍ ആശംസ നേര്‍ന്നു. ശ്രുതി സുരേഷ്ബാബു പ്രമേയം അവതരിപ്പിച്ചു. വിബിത പ്രമേയത്തെ പിന്താങ്ങി. പൊതുകാര്യദര്‍ശി ഇന്ദുശേഖരന്‍ സ്വാഗതവും സംഘടനാ കാര്യദര്‍ശി അജികുമാര്‍ നന്ദിയും പറഞ്ഞു.
പി.കെ. സുരേഷിനെ അധ്യക്ഷനായും ഇന്ദുശേഖരനെ പൊതുകാര്യദര്ശിയായും സമ്മേളനം തെരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: എന്‍. വേണുഗോപാല്‍ (മാര്‍ഗദര്‍ശി), ബാബു പണിക്കര്‍ (രക്ഷാധികാരി), കെ.വി. രാമചന്ദ്രന്, വരത്ര ശ്രീകുമാര്‍ (സഹരക്ഷാധികാരിമാര്‍), ബിനോയ് ബി. ശ്രീധരന്, സുനിത സതീശന്, വി.ജെ. ഉണ്ണികൃഷ്ണന്(ഉപാധ്യക്ഷന്മാര്), അജി കുമാര്‍ (സംഘടനാകാര്യദര്‍ശി), പി.വി. ഹരികുമാര്‍, രാജീവ്, യു.ടി. പ്രകാശ് (കാര്യദര്‍ശിമാര്‍), ബിജി മനോജ് (ഭഗിനിപ്രമുഖ്), തങ്കമണി ജി. കൃഷ്ണന്(സഹഭഗിനിപ്രമുഖ്), സുരേഷ് പ്രഭാകരന് (ഖജാന്‍ജി), പി.ടി. രാധാകൃഷ്ണന് (സഹഖജാന്‍ജി), എം.ഡി. രാധാകൃഷ്ണന് (ഇന്റേര്‍ണല്‍ ഓഡിറ്റര്‍), എം.ആര്. വിജയന്, വിക്രമന് പിള്ള (സ്ഥിരം ക്ഷണിതാക്കള്‍), ഡോ. വിജയലക്ഷ്മി, കെ.പി. ബാലചന്ദ്രന്, സുഭാഷ് ഭാസ്കര്‍, മോഹന്‍ കുമാര്‍, ജയപ്രകാശ്, അമ്പിളി സതീഷ്, ഗോപകുമാര്‍, വിജയകുമാര്‍ (സമിതി അംഗങ്ങള്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: