മാന്നാര്‍: കുരട്ടിക്കാട് തേവരിക്കല്‍ മഹാദേവ ക്ഷേത്രത്തില്‍ ഏഴു ദിവസമായി നടന്നു വന്ന ശ്രീ മഹാരുദ്രയജ്ഞം സമാപിച്ചു. അവസാന ദിവസമായ ഇന്നലെ വസ്സോര്ധാര (പൂര്‍ണ്ണാഹുതി) യോടുകൂടിയായിരുന്നു സമാപനം.
തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണന് ഭട്ടതിരിയുടെയും ആലുവ തന്ത്രവിദ്യാപീഠത്തിലെ ആചാര്യന് ഗുരുവായൂര്‍ വേങ്ങേരിമന പദ്മനാഭന് നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തിലും കഴന്നൂര്‍ കൃഷ്ണകുമാര്‍ നമ്പൂതിരിയുടെയും മേല്‍നോട്ടത്തില്‍ പതിനഞ്ചോളം വൈദിക പുരോഹിതരാണ് ശ്രീ മഹാരുദ്രയജ്ഞം നടത്തിയത്.
മഹാരുദ്ര യജ്ഞസമിതി ചെയര്മാന് ആര്.വെങ്കിടാചലത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യജ്ഞസമംഗള സഭ മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു. അച്യുതഭാരതി സ്വാമിയാര് അനുഗ്രഹ പ്രഭാഷണം നടത്തി. യജ്ഞ ഉപദേഷ്ടാവ് വേങ്ങേരിമന പദ്മനാഭന് നമ്പൂതിരി, യജ്ഞാചാര്യന്‍ കഴൂര്‍ കൃഷ്ണകുമാര്‍ നമ്പൂതിരി എന്നിവര്‍ യജ്ഞസന്ദേശം നല്കി.
ക്ഷേത്രം തന്ത്രി പറമ്പൂരില്ലം രാകേഷ് നാരായണന് ഭട്ടതിരി, പി സി ഓമനക്കുട്ടന്, എം.എന്‍ മോഹനചന്ദ്രന് നായര്‍, വര്‍ക്കിങ് ചെയര്മാന് കെ.സി.സുരേഷ്കുമാര്‍, ജനറല്‍ കണ്‍വീനര്‍ അജീഷ് ആര് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: