ധാക്ക: ബംഗ്ലാദേശ് പര്യടനത്തിലുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോല്‍വി. ഇടയ്‌ക്ക് മഴ തടസ്സപ്പെടുത്തിയ കളിയില്‍ ഡക് വര്‍ത്ത് ലൂയിസ്(ഡിഎല്‍എസ്) നിയമപ്രകാരം 44 ഓവറായി ചുരുക്കിയ മത്സരത്തില്‍ 40 റണ്‍സിനാണ് ആതിഥേയര്‍ ജയിച്ചത്.
മഴകാരണം ഓവര്‍ വെട്ടിക്കുറച്ചു തുടങ്ങിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് വനിതകള്‍ 43 ഓവറില്‍ 152 റണ്‍സെടുത്ത്ത് എല്ലാവരും പുറത്തായി. അമന്‍ജോത് കൗറിന്റെ രണ്ടാമത്തെ മികച്ച പ്രകടനം കണ്ട മത്സരം കൂടിയായരുന്നു ഇന്നലത്തേത്.
44 ഓവറില്‍ 153 റണ്‍സിന്റെ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ തകര്‍ന്ന് തരിപ്പണമാകുകയായിരുന്നു. ദീപ്തി ശര്‍മ്മ നേടിയ 20 റണ്‍സ് ആണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോര്‍. അതില്‍ നിന്ന് തന്നെ ഇന്ത്യന്‍ ബാറ്റര്‍മാരുടെ മൊത്തം പ്രകടനത്തിലെ പാളിച്ച വ്യക്തമാണ്. നാല് വിക്കറ്റ് പ്രകടനവുമായി തിലങ്ങിയ മറൂഫ അക്തര്‍ ആണ് കളിയിലെ താരം.
മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ കളിയില്‍ നേടിയ ജയത്തോടെ ബംഗ്ലാദേശ് പരമ്പരയില്‍ 1-0ന് മുന്നിലെത്തി. മിര്‍പുറില്‍ തന്നെയാണ് ബുധനാഴ്ച രണ്ടാം മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: