റോം: ഉഷ്ണതരംഗത്തില്‍ വെന്തുരുകി യൂറോപ്പ്. യൂറോപ്പിന്റെ പലയിടങ്ങളിലും ചൂട് ക്രമാതീതമായി ഉയരുന്നു. ഇറ്റലിയില്‍ ഫ്ളോറന്‍സ്, റോം ഉള്‍പ്പെടെ പത്തിലധികം സ്ഥലങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
യൂറോപ്പിന്റെ തെക്കന്‍ ഭാഗങ്ങളില്‍ സെര്‍ബറസ് എന്നാണ് ഉഷ്ണതരംഗത്തെ വിശേഷിപ്പിക്കുന്നത്. വരുംദിവസങ്ങളില്‍ സാഹചര്യം കൂടുതല്‍ വഷളായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഠിനമായ ചൂട് വിനോദസഞ്ചാരത്തെ സാരമായി ബാധിച്ചു. ഉഷ്ണതരംഗം മൂലം ബുദ്ധിമുട്ടിലാകുന്ന വിനോദസഞ്ചാരികളുടെ സഹായത്തിനായി ഗ്രീസിലെ ആക്രോപോളിസില് റെഡ് ക്രോസിനെ വിന്യസിച്ചു.
ഉഷ്ണതരംഗത്തെ തുടര്‍ന്ന് ഇവിടങ്ങളിലെ ജനങ്ങള്‍ക്ക് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നുണ്ട്. ഉഷ്ണതരംഗത്തില്‍ നിന്ന് ആശ്വാസം നേടാനായി മുനിസിപ്പാലിറ്റികള്‍ ഷെല്‍ട്ടര്‍ഹോമുകള്‍ ഒരുക്കിയിട്ടുണ്ട്. പ്രായമായവരിലേറെയും ഇവിടങ്ങളില്‍ അഭയം തേടുന്നിവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഇറ്റലി, സ്പെയ്ന്‍, ഫ്രാന്‍സ്, ജര്‍മനി, പോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ക്ക് യൂറോപ്യന്‍ സ്പേസ് ഏജന്‍സി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്‍ നിനോ എന്ന പ്രതിഭാസമാകാം നിലവിലെ ഉഷ്ണതരംഗത്തിന് കാരണമെന്ന് നാഷണല്‍ ഓഷനിക് ആന്‍ഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന് (എന്‍ഒഎഎ) അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: