ന്യൂദൽഹി: മോദിയുടെ പേര് വിളിച്ച് അപകീർത്തിപ്പെടുത്തി എന്ന കേസില്‍ താന്‍ കുറ്റക്കാരനാണെന്ന വിധി സ്‌റ്റേ ചെയ്തില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ ഒരു പാട് കഷ്ടപ്പാടുകള്‍ അനുഭവിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഗുജറാത്തിലെ ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയിലെ ഒരു പ്രധാനവാദമാണ് മേല്‍ സൂചിപ്പിച്ചത്. പ്രതികൂലമായി വിധിയുണ്ടായാല്‍ എട്ട് വര്‍ഷത്തെ തന്റെ രാഷ്ടീയ ജീവിതം നശിക്കുമെന്നും രാഹുല്‍ ഗാന്ധി ഹര്‍ജിയില്‍ വാദിക്കുന്നു. തനിക്കെതിരെ വിധിച്ചാല്‍ വയനാട്ടിലെ ജനങ്ങള്‍ക്ക് പിന്നെ ദീര്‍ഘകാലം ജനപ്രതിനിധി ഇല്ലാതാകുമെന്നതാണ് കോടതിയില്‍ സഹതാപമുണര്‍ത്തി രാഹുല്‍ ഉയര്‍ത്തുന്ന മറ്റൊരു പോയിന്‍റ്.
വിചാരണക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്. ‘എല്ലാ കള്ളൻമാർക്കും മോദിയെന്ന് പേര് വന്നതെങ്ങനെ?’–- എന്ന രാഹുല്‍ ഗാന്ധിയുടെ പരാമർശം മോദിസമുദായത്തെ മുഴുവൻ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രണ്ടുവർഷം തടവിന് ശിക്ഷിച്ചത്. ക്രിമിനൽക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ രാഹുലിനെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കുകയും ചെയ്തു. .
വിചാരണക്കോടതി വിധിക്ക് എതിരെ രാഹുൽ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, വിചാരണക്കോടതി നിയമപരമായി ശരിയാണെന്ന് നിരീക്ഷിച്ച് ഗുജറാത്ത് ഹൈക്കോടതി രാഹുലിന്റെ ഹർജി തള്ളി. ഈ സാഹചര്യത്തിലാണ് അവസാനത്തെ നിയമസാധ്യതയെന്ന നിലയിൽ രാഹുൽ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഈ കേസില്‍ കുറ്റക്കാരനാണെന്ന വിധിയും ശിക്ഷയും സുപ്രീംകോടതി സ്‌റ്റേ ചെയ്‌താൽ മാത്രമേ രാഹുലിന് എംപി സ്ഥാനം തിരിച്ചുകിട്ടുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: