ന്യൂദല്‍ഹി:ഇക്കഴിഞ്ഞ ദിവസം മോദിയുട വിദേശയാത്രകള്‍ ഒട്ടേറെ പുതിയ നേട്ടങ്ങള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചുകൊണ്ടാണ് സമാപിച്ചത്. പ്രസിഡന്റ് ബൈഡന്റെ പ്രത്യേക ക്ഷണപ്രകാരം യുഎസില്‍ പോയ മോദി ഒട്ടേറെ കരാറുകളില്‍ ഒപ്പുവെച്ചു. സെമികണ്ടക്ടര്‍ നിര്‍മ്മാണം, പ്രതിരോധരംഗത്ത് അത്യാധുനിക ആയുധങ്ങള്‍, നിര്‍ണ്ണായകമായ സാങ്കേതിക വിദ്യകള്‍, ബഹിരാകാശ സഹകരണത്തിന് ആര്‍ടെമിസ് അക്കോര്‍ഡ് എന്നിവയില്‍ ഒപ്പുവെച്ചു.
പകരം മറ്റൊരാള്‍ യുഎസില്‍ പോയത് ഇന്ത്യയെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രമാണ്-രാഹുല്‍ ഗാന്ധി. അധികാരം കിട്ടാത്തതിനാല്‍ അസംതൃപ്തനായ നാടുവാഴിയാണെന്നാണ് രാഹുല്‍ഗാന്ധിയെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിശേഷിപ്പിച്ചത്. അല്ലെങ്കില്‍ മോദിയെ ഫ്രാന്‍സിലേക്ക് ക്ഷണിച്ചതും പരമോന്നത പുരസ്കാരമായ ദി ഗ്രാന്റ് ക്രോസ് ഓഫ് ദി ലീജിയന് ഓഫ് ഓണര്‍ നല്കിയതും റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ മോദി സമ്മതിച്ചതുകൊണ്ട് മാത്രമാണെന്ന് പറയുന്നത് നിരാശയല്ലാതെ മറ്റെന്താണ്? ഏതെങ്കിലും രാഷ്ട്രതന്ത്രജ്ഞത അറിയുന്ന ഒരു നേതാവ് ഇത്രയും ബാലിശമായി സംസാരിക്കുമോ? ഇന്ത്യയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ വിദേശരാജ്യങ്ങളോട് ഇടപെടാന്‍ പറയുന്ന അത്രയ്ക്ക് തരം താഴ്ന്ന പ്രസ്താവനയാണ് രാഹുല്‍ ഗാന്ധി യുഎസില്‍ നടത്തിയത്. ഈയിടെ യുകെ സന്ദര്‍ശിച്ചപ്പോഴും ഇന്ത്യയില്‍ ജനാധിപത്യമില്ലെന്ന് വിലപിക്കുക മാത്രമായിരുന്നു രാഹുല്‍ ഗാന്ധി.
പ്രതിരോധരംഗത്ത് വന്‍ശക്തിയാകാന്‍…
യുഎസിന് പിന്നാലെ ഫ്രാന്‍സ് സന്ദര്‍ശിച്ച മോദിയ്ക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. പ്രതിരോധരംഗത്ത് ഇന്ത്യയുടെ സാങ്കേതിക വിദ്യ ഫ്രാന്‍സുമായി ചേര്‍ന്ന് വികസിപ്പിക്കുക. പ്രതിരോധ സാമഗ്രികള്‍ ആവശ്യമായ ചെറിയ രാഷ്ട്രങ്ങല്ക്ക് നല്കുന്ന ഹബ്ബായി ഇന്ത്യയെ മാറ്റുക. ഇന്ത്യയെ പ്രതിരോധ സാമഗ്രികളുടെ നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ ആത്മനിര്‍ഭര്‍ ആക്കി മാറ്റുക. അതിലേക്ക് അതിവേഗം മോദി ചുവടുവെയ്ക്കുകയാണ്. നാവികക്കപ്പലുകള്‍ നിര്‍മ്മിക്കുന്ന ഫ്രാന്‍സിന്റെ കൂടി സാങ്കേതിക വിദ്യ സ്വായത്തമാക്കി മറ്റ് ചെറിയ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ആവശ്യമായ യുദ്ധക്കപ്പലുകളും മറ്റും നിര്‍മ്മിക്കുന്ന ഹബ്ബായി ഇന്ത്യയെ മാറ്റാന്‍ മോദി ഉദ്ദേശിക്കുന്നു. ബിസിനസ് സഹകരണം വിപുലമാക്കാന്‍ ഫ്രാന്‍സിലെ വിവിധ സിഇഒകളുമായി മോദി ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യയുടെ യുപിഐ സംവിധാനം ഫ്രാന്‍സില്‍ ഉപയോഗിക്കാന്‍ കരാറില്‍ ഒപ്പിട്ടുകഴിഞ്ഞു. ഉന്നതവിദ്യാഭ്യാസരംഗത്തും മോദി ചില കരാറുകള്‍ ഒപ്പിട്ടു. അതിലൊന്ന് ഫ്രാന്‍സില്‍ മാസ്റ്റേഴ്സ് ഡിഗ്രി എടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം കഴിഞ്ഞ് അഞ്ച് വര്‍ഷം അവിടെ തുടരാനുള്ള വിസ ലഭ്യമാക്കുന്ന കരാറാണ്.
യുഎഇയില്‍
ഒരു പകല്‍മാത്രം യുഎഇയില്‍ ചെലവഴിച്ച മോദി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന് ദിര്‍ഹവും രൂപയും ഉപയോഗിക്കാവുന്ന കരാറില്‍ ഒപ്പിട്ടു. ഓണ്‍ലൈന്‍ മെസ്സേജിംഗ് സംവിധാനവും പേമെന്റ് സംവിധാനവും ഉപയോഗപ്പെടുത്താനും കരാറില്‍ ഒപ്പിട്ടു. ഇതുപ്രകാരം യുഎഇയില്‍ രൂപയുടെ ഉപയോഗം വര്‍ധിക്കും. രൂപ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സ്ഥിതി വിശേഷമുണ്ടാകും. ഇന്ത്യയുടെ പ്രശസ്തമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദല്‍ഹി (ഐഐടി ദല്‍ഹി) കാമ്പസ് യുഎഇയില്‍ തുറക്കും. ഇത് യുഎഇ-നോര്‍ത്ത് ആഫ്രിക്ക (എംഇഎന്‍എ) പ്രദേശത്ത് സ്ഥാപിക്കുന്ന ആദ്യത്തെ ഐഐടി ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: