ചങ്ങനാശേരി: ജനറല്‍ ആശുപത്രിയില്‍ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എസ്പി) നിര്‍മിക്കാന്‍ നടപടിയാകുന്നു. ഒന്നരക്കോടി രൂപയിലേറെ ചെലവഴിച്ചാണ് ആശുപ്രതിയില്‍ മലിനജല ശുദ്ധീകരണ സംവിധാനം ഒരുക്കുന്നത്.
ഈ മാസം തന്നെ നിര്‍മാണ ജോലികള്‍ ആരംഭിക്കും. നിര്‍മാണ ജോലികള്‍ കഴിഞ്ഞ ആഴ്ച ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്നാണ് മാറ്റിവച്ചത്. നാഷനല്‍ ഹെല്‍ത്ത് മിഷന്റെ ചുമതലയിലാണ് പദ്ധതി നടപ്പാക്കുന്നത്.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച്, മലിനജലം ശുദ്ധീകരിക്കുകയും മലിന പദാര്‍ഥങ്ങള്‍ വേര്‍തിരിച്ചെടുക്കുകയും ശുദ്ധീകരിച്ച വെള്ളം പൊതു ആവശ്യത്തിനായി വീണ്ടും ഉപയോഗിക്കുകയും ചെയ്യണമെന്ന് നിര്‍ദേശമുണ്ട്. ഇത്തരത്തിലുള്ള സൗകര്യം നിലവില്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ഇല്ല. ഇതോടെയാണ് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ നടപടിയായത്.
പ്രതിദിനം 125 കിലോലിറ്റര്‍
125 കിലോ ലീറ്റര്‍ സംഭരണശേഷിയുള്ള പ്ലാന്റാണ് നിര്‍മിക്കുന്നത്. ഭാവിയിലെ ആവശ്യങ്ങളും കണക്കിലെടുത്താണ്. പ്ലാന്റ് രൂപകല്പന ചെയ്യുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ആശുപ്രതിയില്‍ പരമാവധി 277 കിടക്കകളില്‍ വരെ രോഗികള്‍ ഉണ്ടാകാവുന്ന സാഹചര്യം കണക്കാക്കിയാണ് പ്ലാന്റിന്റെ സംഭരണശേഷി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനത്തിലെത്തിയത്.
നേട്ടങ്ങള്‍
സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലൂടെ ശുദ്ധീകരിച്ച് എടുക്കുന്ന വെള്ളം ആശുപ്രതിയിലെ വിവിധ ആവശ്യങ്ങള്‍ക്ക് (ടോയിലറ്റ് ഫഌഷ് ചെയ്യുന്നതിനും പൂന്തോട്ട പരിപാലനത്തിനും ഉള്‍പ്പെടെ) ഉപയോഗിക്കാനാകും.
മാലിന്യസംസ്കരണം സുഗമമാക്കുന്നതിനും പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഒഴിവാക്കാനും പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസിപിയില്‍ നിന്നുള്ള ശുദ്ധീകരിച്ച വെള്ളം പ്രയോജനപ്പെടുത്തുന്നതിലൂടെ ഭൂഗര്‍ഭജലത്തിന്റെ ഉപയോഗം കുറയ്ക്കാനും സഹായകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: