ന്യൂദല്‍ഹി: ലൂവ്റെ മ്യൂസിയത്തില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രധാനമന്ത്രി മോദിയ്‌ക്ക് നല്‍കിയ വിരുന്നില്‍ പങ്കെടുത്ത് തമിഴ് നടന്‍ മാധവനും. അത്താഴ വിരുന്ന് നടന്ന ലൂവ്റെ മ്യൂസിയത്തിലെ അന്തരീക്ഷത്തില്‍ സ്നേഹത്തിന്റെ ആലിംഗനം പോലെ പോസിറ്റിവിറ്റിയും പരസ്പരബഹുമാനവും നിറഞ്ഞുനിന്നു’- മോദിയും ഇമ്മാനുവല്‍ മാക്രോണും പങ്കെടുത്ത വിരുന്നിനെക്കുറിച്ച് മാധവന്‍ കുറിച്ചു.
“വിരുന്നിനിടയില്‍ ഇരുനേതാക്കളും ഭാവിയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകള്‍ വൈകാരികതയോടെ വിശദീകരിച്ചു. ഇരുവരുടെയും സ്വപ്നങ്ങള്‍ നമുക്കെല്ലാവര്‍ക്കും ഗുണകരമാവുന്ന രീതിയില്‍ കൃത്യമായ സമയത്ത് നടക്കട്ടെ”- മാധവന്‍ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ ലോകനേതാക്കള്‍ക്ക് ആശംസകള്‍ നേര്‍ന്ന് കുറിച്ചു.
“എന്റെ മനസ്സില്‍ എന്നെന്നേയ്‌ക്കുമായി കൊത്തിവെച്ച നിമിഷം ഇതാണ്. പ്രസിഡന്‍റ് മാക്രോണ്‍ എടുത്ത ഞങ്ങളുള്‍പ്പെട്ട സെല്‍ഫിയില്‍ പ്രധാനമന്ത്രി മോദിയും സ്നേഹത്തോടെ കൂടെ നിന്നത്. നിങ്ങള്‍ ഇരുവരുടെയും അവിശ്വസനീയമായ വിനയത്തിനും ഉദാരതയ്‌ക്കും നന്ദി. ഇന്ത്യയും ഫ്രാന്‍സും എന്നെന്നേയ്‌ക്കുമായി ഐശ്വര്യത്തിലേക്ക് കുതിയ്‌ക്കട്ടെ. “- മാധവന്‍ അല്‍പം സുദീര്‍ഘമായ കുറിപ്പില്‍ മാധാവന്‍ എഴുതി. “നമ്പി നാരായണന്‍ ഫ്രാന്‍സിന്റെ എസ് ഇപിയുടെ സഹായത്താല്‍ നിര്‍മ്മിച്ച വികാസ് എഞ്ചിന്റെ സഹായത്താല്‍ കുതിച്ച ചന്ദ്രയാന്‍ 3ന്റെ വിജയകരമായ വിക്ഷേപണം നടന്ന ദിവസം കൂടിയാണ് ജൂലായ് 14. “- മാധവന്‍ ഐഎസ് ആര്‍ഒയുടെയും ഇന്ത്യയുടെയും മഹത്തായ ബഹിരാകാശ നേട്ടവും കുറിപ്പില്‍ ഓര്‍മ്മപ്പെടുത്തി. നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയില്‍ മാധവനായിരുന്നു നമ്പി നാരായണെന്റെ വേഷം അഭിനയിച്ചത്.
ഫ്രാന്‍സിന്റെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ബാസ്റ്റിലെ മാര്‍ച്ചിന് ദൃക്സാക്ഷിയായി മാധവനും പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: