തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് നാലു പേരെ കടിച്ച തെരുവുനായയെ ചത്തനിലയില്‍ കണ്ടെത്തി. രണ്ട് കുട്ടികള്‍ ഉള്‍പ്പടെ നാലുപേരെയാണ് തെരുവ് നായ കടിച്ചത്. ഇന്ന് രാവിലെയാണ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്. വെങ്ങാനൂര്‍ പഞ്ചായത്ത്, പുത്തന്‍കാനം എന്നീ പ്രദേശത്താണ് തെരുവുനായ ആക്രമണം ഉണ്ടായത്.
കടിയേറ്റവര്‍ക്ക് ഇന്നലെ തന്നെ വാക്സിനുള്‍പ്പെടെ ചികിത്സ നല്‍കിയിരുന്നു. അതേസമയം, സംഭവത്തില്‍ വെങ്ങാനൂര്‍ പഞ്ചായത്ത് നടപടി തുടങ്ങിയതായി അറിയിച്ചു. പേവിഷം ഉണ്ടോ എന്ന് പരിശോധിക്കാന്‍ നായയെ കൊണ്ട് പോകുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസ്സുകാരിയെയാണ് തെരുവുനായ ആക്രമിച്ചത്. കുഞ്ഞിന്റെ മുഖത്ത് സാരമായ പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തെരുവുനായ്ക്കള്‍ കുഞ്ഞുങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം നാലുവയസ്സുകാരിയെ ആക്രമിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വീട്ടമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിയെയാണ് തെരുവുനായ കടിച്ചുകീറിയത്. മുഖത്തും കഴുത്തിലും ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റ റോസ്ലിയ എന്ന കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: