അഡ്വ. ലിഷാ ജയനാരായണന്‍
ഓരോ തവണയും
ഓരോരോ കാര്യങ്ങള്‍!
ഓരോ യാത്രയിലും
നിന് കണ്ണുകളിലോ
അതിദീപ്തിയോലും
ഒരേയൊരു നക്ഷത്രം…..!
ഒരേയൊരു പുഞ്ചിരി..
ഒരേയൊരു കുസൃതി…
കയറുമ്പോള്‍ കരയും
അതേ പിരിയന്‍ ഗോവണി
അതേ മട്ടുപ്പാവ്..
അന്നത്തെപ്പോലെ
മുഴങ്ങുന്ന അതേ
സൗന്ദര്യലഹരി…
വാഗര്‍ത്ഥങ്ങള്‍ തേടും
അതേ അറിവിന് പേമാരി..
ഹൃദയമുരുകും അതേ
സന്ദേഹപ്പെരുമഴകള്..
പാഞ്ഞെത്തി വിഴുങ്ങും
അതേ പാലാഴി തിരകള്‍..
അതേ പരിഭവപെയ്ത്തുകള്‍
അതേ അഭാവശുന്യ ചുഴികള്‍
ഒരേ നിരാസ നൈരന്തര്യങ്ങള്‍
അതേ നിര്‍വ്വാണ കൊടുമുടികള്‍
ഒരേയൊരു മോക്ഷമുക്തകം
ഒരേയൊരു സ്മൃതികണം
ഒരേയൊരു നിനവ്
അതേ കുളിര്‍ന്ന നിലാവ്
ഒരേയൊരു പാഥേയം
ഓരോ തവണയും
ഓരോരോ കാരണം
ഓരോ തവണയും
അതേ നിറ പൂം പുഞ്ചിരി..
അതേ നിറകണ്‍ പുഞ്ചിരി…
നീ… അതേ ഗഗന സഞ്ചാരി
ഓരോ ആകാശവും
കൊതിക്കും അതേ
ഗഗന സഞ്ചാരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: