Categories: India

മണിപ്പൂരില്‍ ഹിന്ദു-ക്രിസ്ത്യന്‍ ഏറ്റുമുട്ടലെന്നത് നുണ; തകര്‍ത്ത 100ല്‍ പരം പള്ളികള്‍ മെയ്തികളുടേത്; മെയ്തി ക്ഷേത്രങ്ങളും തകര്‍ത്തു: റോഹെന്‍ ഫിലെം

മണിപ്പൂരില്‍ നടക്കുന്നത് ക്രിസ്ത്യാനികള്‍ക്ക് നേരെ ഹിന്ദുക്കള്‍ നടത്തുന്ന അക്രമമാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമം ശുദ്ധ നുണയാണെന്ന് മെയ്തി വിഭാഗത്തില്‍പട്ടെ യുവാവ് റോഹെന്‍ ഫിലെം.

Published by

ന്യൂദല്‍ഹി: മണിപ്പൂരില്‍ നടക്കുന്നത് ക്രിസ്ത്യാനികള്‍ക്ക് നേരെ ഹിന്ദുക്കള്‍ നടത്തുന്ന അക്രമമാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമം ശുദ്ധ നുണയാണെന്ന്  മെയ്തി വിഭാഗത്തില്‍പട്ടെ യുവാവ് റോഹെന്‍ ഫിലെം.

 മണിപ്പൂരില്‍ കത്തിക്കപ്പെട്ട 300 പള്ളികളില്‍ 100 എണ്ണം മെയ്തി വിഭാഗത്തിന്‍റേതാണെന്നും മണിപ്പൂരിലെ മെയ്തി ക്രിസ്ത്യന്‍ ചര്‍ച്ചസ് കൗണ്‍സിലിന്റെ ദേശീയ കോര്‍ഡിനേറ്റര്‍ കൂടിയായ റോഹെന്‍ ഫിലെം പറയുന്നു. മെയ്തി വിഭാഗത്തിലെ ഹിന്ദുക്കളുടെ എത്രയോ ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്നും റോഹെന്‍ ഫിലെം വിശദീകരിക്കുന്നു.  

കുക്കി വിഭാഗത്തില്‍ 99 ശതമാനവും ക്രിസ്ത്യനാണെങ്കില്‍ മെയ്തിയില്‍ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഹിന്ദുക്കളുമുണ്ട്. മെയ്തി വിഭാഗത്തില്‍ ഏകദേശം ഒന്നര ലക്ഷം ക്രിസ്ത്യാനികളുണ്ടെന്നും റോഹെന്‍ ഫിലെം പറയുന്നു.  

മെയ്തി-കുക്കി സമുദായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവാണെന്നും ഏറ്റുമുട്ടുമ്പോഴെല്ലാം  മെയ്തി വിഭാഗം കുക്കി വിഭാഗത്തിന്റെ സ്വത്തുക്കളും കുക്കി വിഭാഗം മെയ്തി വിഭാഗത്തിന്റെ സ്വത്തുക്കളും നശിപ്പിക്കാറുണ്ട്. അത് തന്നെയാണ് ഇപ്പോഴും നടന്നത്. മെയ്തിയെ പട്ടികജാതിയാക്കിയതില്‍ നിന്നാണ് പ്രശ്നം ആരംഭിച്ചത്.  

മെയ്തി വിഭാഗത്തെ പ്രീണിപ്പിക്കുകയാണ് ബിജെപി സര്‍ക്കാരെന്നും ക്രിസ്ത്യാനികളായ കുക്കികളെ ആക്രമിക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്നുമാണ് ആരോപണം. കേരളത്തില്‍ നിന്നുള്ള ക്രിസ്തീയ പുരോഹിതര്‍ വരെ ഈ ആരോപണങ്ങള്‍ നടത്തുന്നു എന്നതാണ് ദുഖകരം.   ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുകയാണ് ലക്ഷ്യമെന്നുവരെയുള്ള നുണകളാണ് പ്രചരിക്കപ്പെടുന്നത്. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക