തിരുവനന്തപുരം :അഴിമതിക്കാരനായി തന്നെ ചിത്രീകരിക്കാന്‍ ഒരു വിഭാഗം ജീവനക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഈ ജീവനക്കാരുടെ അജണ്ടകള്‍ പലതും നടക്കില്ലെന്ന തോന്നലാണ് തനിക്കെതിരെയുള്ള നീക്കത്തിന് കാരണമെന്നും ബിജു പ്രഭാകര്‍ കുറ്റപ്പെടുത്തി.
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിയും പരിഹാരങ്ങളും ഇന്ന് മുതല്‍ അഞ്ച് ദിവസം ഫേസ് ബുക്കിലൂടെ പൊതുജനങ്ങളെ അറിയിക്കുമെന്ന് ബിജു പ്രഭാകര്‍ നേരത്തെ അറിയിച്ചിരുന്നു. കെ.എസ്.ആര്.ടി.സിയിലെ കുഴപ്പങ്ങളുടെ ഉത്തരവാദി താനല്ലെന്ന് അദ്ദേഹം പറഞ്ഞു.
കെഎസ് ആര്‍ടിസി നന്നാകണമെങ്കില്‍ അവിടെ പ്രവര്‍ത്തിക്കുന്ന എല്ലാവരും പണിയെടുക്കണം. ഇപ്പോള്‍ നന്നായില്ലെങ്കില്‍ കെഎസ്ആര്‍ടിസി പിന്നീട് ഒരിക്കലും നന്നാകില്ലെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. കെഎസ് ആര്‍ടിസിക്ക് വരുമാനമുണ്ടായിട്ടും ശമ്പളം നല്കുന്നില്ലെന്നുളള പ്രചാരണം ശരിയല്ല. തൊഴിലാളി യൂണിയനേക്കാള്‍ മുകളിലുളള കുറെ പേരാണ് യഥാര്‍ത്ഥ പ്രശ്നം.
ശമ്പളം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് സിഎംഡിയുടെ വീട്ടിലേക്ക് കോണ്‍ഗ്രസ് അനുകൂല സംഘടന പ്രകടനം നടത്തിയിരുന്നു. വീടു വരെ സമരമെത്തിയ പശ്ചാത്തലത്തില്‍ ഇനിയും തുടരാനില്ലെന്ന നിലപാടിലാണ് സി എം ഡി. സിഎംഡി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ബിജു പ്രഭാകര്‍ സര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുണ്ട്. ഇല്ലെങ്കില്‍ ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി അടുത്തമാസത്തോടെ അവധിക്ക് അപേക്ഷിക്കാനും നീക്കമുണ്ടെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: