തൃശൂര്‍: വരയുടെ മാന്ത്രികതയെ മാധുര്യമാക്കിയ, രേഖാചിത്രങ്ങളിലൂടെ മലയാളിയുടെ സാഹിത്യവായനയെ പുതിയ ആസ്വാദനതലങ്ങളിലേക്കുയര്‍ത്തിയ അതുല്യപ്രതിഭയായിരുന്നു ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെന്ന് ആര്‍ട്ടിസ്റ്റ് നന്ദന്‍പിള്ള.
ലോകത്തിന്റെ മുന്നില്‍ കേരളത്തിന്റെ ചിത്രകലയുടെ ബ്രാന്റ് എന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാമെന്ന് പരസ്യ ഏജന്‍സിയായ വളപ്പില കമ്മ്യൂണിക്കേഷന്‍ സംഘടിപ്പിച്ച ആര്‍ട്ടിസ്റ്റ് നമ്പൂതിരി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
വളപ്പില എംഡി ജെയിംസ് വളപ്പില അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ3എ വൈസ് പ്രസി. ദേവന്‍ നായര്‍, തൃശൂര്‍ ജില്ലാ പ്രസി. മുകുന്ദന്‍ പി.എം., സെക്രട്ടറി ജോസണ്‍, വളപ്പില ആര്‍ട്ട് ഡയറക്ടര്‍ മണികണ്ഠന്‍ സി.പി. എന്നിവര്‍ സംസാരിച്ചു. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖാചിത്രം വേദിയില്‍ വെച്ച് ആര്‍ട്ടിസ്റ്റ് നന്ദന്‍പിള്ള വരച്ചത് യോഗത്തിന്റെ മുഖ്യ ആകര്‍ഷണമായി.
ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗം കലാരംഗത്തെന്ന പോലെ കേരളത്തിലെ പരസ്യ-മാധ്യമ രംഗത്തിനും വലിയ വേദനയുളവാക്കുന്നതാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ജെയിംസ് വളപ്പില പറഞ്ഞു. വളപ്പില ബ്രാഞ്ച് മാനേജര്‍ ശശിധര്‍ സ്വാഗതവും ഡയറക്ടര്‍ ലിയോ വളപ്പില നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: