കൊടുങ്ങല്ലൂര്‍: മേത്തല പടന്നയില്‍ നടുപ്പറമ്പില്‍ അഷറഫ് എന്നയാളെ കൈക്കോട്ട് കൊണ്ട് തലക്ക് അടിച്ച് ഗുരുതര പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. ചിറയത്ത് ഷെല്ലി എന്നയാളെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ഇയാള്‍ സ്റ്റേഷന് റൗഡിയും സമാനമായ നിരവധി കേസുകളില്‍ പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു. ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജുവിന്റെ നേതൃത്വത്തില്‍, എസ്ഐ രവികുമാര്‍, എഎസ്ഐ ബാബു, സിപിഒമാരായ സജിത്ത്, ധനേഷ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: