പാലക്കാട്: രണ്ടാംവിള നെല്ല് സംഭരണ തുക ലഭ്യമാക്കുന്നതിന് പുറമെ, നെല്‍കര്‍ഷകരുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (കിഫ) നിയമ പോരാട്ടത്തിന് പുറമെ വിവിധ സമര പരിപാടികള്‍ക്കും രൂപം നല്‍കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നെല്ല് സംഭരണത്തിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പുറമെ വാര്‍ഷിക ബജറ്റില്‍ തുക വകയിരുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിള പൂര്‍ണമായും നശിച്ചാല്‍ മാത്രമേ നഷ്ടപരിഹാരം നല്‍കുകയുള്ളൂവെന്ന വ്യവസ്ഥ റദ്ദാക്കി നഷ്ടത്തിന്റെ തോതനുസരിച്ച് തുക നല്‍കുക, കാലവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ഒന്നാംകൃഷി ഒഴിവാക്കിയ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കുക, കനാല്‍ നവീകരണത്തിനുള്ള തുക സര്‍ക്കാര്‍ വഹിക്കുക, കര്‍ഷക സംരക്ഷണ നിയമം പാസാക്കുക, കാര്‍ഷിക വായ്പകളുടെ പലിശ എഴുതി തള്ളുക, വന്യമൃഗം വരുത്തുന്ന കൃഷിനാശത്തിന് മാന്യമായ നഷ്ടപരിഹാരം നല്‍കുക, പട്ടയഭൂമിയിലെ നിര്‍മാണ നിരോധനം അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരപരിപാടികള്‍ക്ക് രൂപം നല്‍കുന്നത്.
പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര, സെക്രട്ടറി എം. അബ്ബാസ്, ലീഗല്‍ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ബോബി ബാസ്റ്റിന്‍, ട്രഷറര്‍ സി.കെ. രാമന്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: