ബെംഗളൂരു: ചൈനയ്‌ക്ക് പകരം ഉല്‍പാദനരംഗത്ത് ലോകത്തിന്റെ ഫാക്ടറിയാക്കി ഇന്ത്യയെ മാറ്റുക വഴി 2047ല്‍ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയര്‍ത്താനുള്ള മോദിയുടെ സ്വപ്നം ഒരു ചുവടുകൂടി മുന്നോട്ട്. ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മാതാക്കളായ തയ് വാനിലെ ഫോക്സ് കോണ്‍ ഇന്ത്യയില്‍ ഉല്‍പാദന ഫാക്ടറി ആരംഭിക്കാന്‍ 300 ഏക്കര്‍ നല്‍കാന്‍ ധാരണയായതായി കര്‍ണ്ണാടക വ്യവസായമന്ത്രി എം.ബി. പാട്ടീല്‍ നിയമസഭയില്‍ അറിയിച്ചു.
വേദാന്തയുമായി ചേര്‍ന്ന് ഗുജറാത്തില്‍ സെമികണ്ടക്ടര്‍ ഉല്‍പാദനംആരംഭിയ്‌ക്കാനുള്ള പദ്ധതിയില്‍ നിന്നും ഫോക്സ് കോണ്‍ പിന്‍മാറിയെങ്കിലും ആപ്പിള്‍ ഐഫോണ്‍ ഉല്‍പാദന ഫാക്ടറിയെന്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് വലിയ മുന്നേറ്റം തന്നെയാണ്. ചൈനയ്‌ക്ക് പകരം ഉല്‍പന്നങ്ങള്‍ സംഭരിയ്‌ക്കാന്‍ പറ്റുന്ന പുതിയ രാഷ്‌ട്രങ്ങള്‍ തേടുന്ന യൂറോപ്പിനും യുഎസിനും വഴികാട്ടാവുന്ന ചൈന പ്ലസ് വണ്‍ (ചൈനയ്‌ക്ക് പകരമുള്ള രാജ്യം) ആക്കി ഇന്ത്യയെ മാറ്റാനാണ് മോദി വിഭാവനം ചെയ്യുന്നത്.
ഫോക്സ്കോണ്‍ കമ്പനി ഉടമസ്ഥരായ ഹൊന്‍ഹായ് ടെക്നോളജിയ്‌ക്ക് ഉടനെ ഭൂമി കൈമാറും. പ്രധാനമായും ആപ്പിള്‍ ഐ ഫോണുകളാണ് ഇവിടെ നിര്‍മ്മിയ്‌ക്കുക. ഇതോടെ ആപ്പിള്‍ ഐ ഫോണ്‍ പോലെ അതി സങ്കീര്‍ണ്ണമായ മൊബൈല്‍ ഫോണുകള്‍ നിര്‍മ്മിയ്‌ക്കാന്‍ ശേഷിയുള്ള രാജ്യമെന്ന ഖ്യാതി അന്താരാഷ്‌ട്ര വ്യവസായ രംഗത്ത് ഇന്ത്യയുടെ യശസ്സുയര്‍ത്തും. അത് കൂടുതല്‍ ഉയര്‍ന്ന സാങ്കേതിക വിദ്യ ആവശ്യമായ മേഖലകളിലേക്ക് പുതിയ കമ്പനികള്‍ വരുന്നതിന് ഇടയാക്കും.
അരലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഫോക്സ് കോണ്‍ ഫാക്ടറി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് അടുത്ത് ദേവനഹള്ളി-ദൊഡ്ബല്ലാപൂര്‍ താലൂക്കുകളിലായാണ് സ്ഥാപിക്കുന്നത്. 8500 കോടി രൂപ മുതല്‍ മുടക്കിയാണ് ഫോക്സ്കോണ്‍ ഫാക്ടറി വരുന്നത്.
2024 ഏപ്രിലോടെ ഇവിടെ ഉല്‍പാദനം ആരംഭിയ്‌ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: