മാള: ചന്ദ്രയാന്‍ ദൗത്യത്തില്‍ കോണത്തുകുന്ന് വജ്ര റബ്ബര്‍ പ്രൊഡക്ടിറ്റിന്റെ ഉല്‍പ്പന്നവും. വിക്ഷേപണത്തിനുള്ള റോക്കറ്റില്‍ ഘടിപ്പിക്കുന്ന ഫ്ലക്സ് സീല്‍ ഉല്‍പ്പാദിപ്പിക്കുന്നത് വജ്രയിലാണ്. 2008ഒക്ടോബര്‍ 22ന് ചന്ദ്രയാന്‍ -1 വിക്ഷേപിച്ചപ്പോള്‍ ബഹിരാകാശ വാഹ്നത്തില്‍ വജ്രയുടെ ഉല്പന്നം ഉണ്ടായിരുന്നു.
1980 മുതലാണ് ഐഎസ്ആര്‍ഒ ക്ക് ആവശ്യമായ യന്ത്ര സാമഗ്രികള്‍ വജ്ര നല്കിക്കൊണ്ടിരിക്കുന്നത്. 1990ല്‍ വജ്രയില്‍ നിന്നും ആദ്യമായി 5200 ത്രസ്സ് വെക്ടര്‍ കണ്ട്രോള് ഫ്ലക്സ് സീല്‍ നിര്‍മ്മിച്ചു. തുടര്‍ന്ന് 2004 ല്‍ ഐഎസ്ആര് യുടെ ചന്ദ്രയാന്‍ 1 മിഷന്റെ ഭാഗമായി. 2013ല്‍ ഇന്ത്യ യുടെ ആദ്യ ചൊവ്വ ദൗത്യമായ മംഗള്യാന് മിഷന് വേണ്ടിയും 520 ഫ്ലക്സ് സീല്‍ വജ്രയില്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു.
2015 ല്‍ അന്നത്തെ ഐഎസ്ആര്‍ഒ ചെയര്മാന് ഡോക്ടര്‍ കെ.രാധാകൃഷ്ണന് കമ്പനി സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. 2019 ല്‍ ചന്ദ്രയാന്‍ 2 നു വേണ്ടി വജ്രയില്‍ ഫ്ലക്സ് സീല്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു. ബഹിരാകാശ മേഖലയെ കൂടാതെ ഇന്ത്യന്‍ കര–നാവിക–വ്യോമസേന വിഭാഗങ്ങള്‍ക്ക് ഇവിടെ നിന്നും ഉപകരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. കൂടാതെ വിദേശത്തേക്കും ഉപകരണങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. വിവിധ മേഖലകളിലായി ആയിരത്തോളം ജീവനക്കാര്‍ ജോലി ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: