ധൂബ്രി: ഏകീകൃത സിവില്‍ നിയമത്തെ ചൊല്ലി വിചിത്രമായ പ്രസ്താവനയുമായി ഓള് ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് പ്രസിഡൻ്റും പാര്‍ലമെന്റ് അംഗവുമായ ബദറുദ്ദീന്‍ അജ്മല്‍. പൊതു സിവില്‍ നിയമം കൊണ്ടു വന്നാല്‍ തങ്ങള്‍ സാരി ധരിയ്ക്കും. അഞ്ചു വര്‍ഷത്തേയ്ക്ക് മാംസം ഉപേക്ഷിയ്ക്കും താടി വളര്‍ത്തുകയും ചെയ്യും. ആസാമിലെ ധൂബ്രിയില്‍ ജനങ്ങളോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
അതേസമയം സംസ്ഥാനത്ത് ബഹുഭാര്യാത്വം നിരോധിയ്ക്കണമെന്ന ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ ആഹ്വാനത്തെ അജ്മല്‍ പിന്തുണച്ചു. എങ്ങനേയും കോമണ്‍ സിവില്‍ കോഡ് നടപ്പാക്കാന്‍ വേണ്ടി പാര്‍ലമെന്റില്‍ ഒരു ബില്ല് പാസ്സാക്കിയെടുക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിയ്ക്കുകയാണ്. എന്നാല്‍ അതോടെ ഞങ്ങള്‍ ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തും. അത് സര്‍ക്കാരിന് സമ്മതമാകുമോ ? “ഞങ്ങളെല്ലാവരും സാരി ധരിയ്ക്കും. ചിലപ്പോള്‍ താടി വളര്‍ത്തും. മറ്റു ചിലപ്പോള്‍ താടി നീക്കം ചെയ്യും” അദ്ദേഹം പറഞ്ഞു.
പൊതു സിവില്‍ നിയമം ഒരു വ്യാജ വാഗ്ദാനം (ജൂംല) ആണെന്നാണ് ബദറുദ്ദീന്റെ പക്ഷം. “ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്തതു കൊണ്ട് കാശ്മീരില്‍ എന്തുണ്ടായി ? അവിടത്തെ സ്ഥിതി വിശേഷം കൂടുതല്‍ മോശമായി” ബദറുദ്ദീന്‍ ആരോപിച്ചു. “മുത്തലാക്ക് ആണ് മുസ്ലീങ്ങളുടെ ഏറ്റവും വലിയ പ്രശ്നം എന്നാണ് പ്രധാനമന്ത്രി മോദിയും, ആസാം മുഖ്യമന്ത്രിയും കരുതന്നത്. ഞാന്‍ അവരെ വെല്ലുവിളിയ്ക്കുന്നു. ഒരു ലക്ഷം മുസ്ലീങ്ങളെ കൂട്ടി നോക്കൂ. അതില്‍ മൂന്നില്‍ കൂടുതല്‍ മുത്തലാക്ക് ഇരകളെ കാണാനാവില്ല. മുസ്ലീങ്ങളെ പീഡിപ്പിയ്ക്കുന്നത് അവര്‍ ഇഷ്ടപ്പെടുന്നു” മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിയ്ക്കവേ അജ്മല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: