തിരുവനന്തപുരം: ഏകസിവില്‍ കോഡില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. ഇന്നത്തെ സെമിനാറില്‍ പങ്കെടുക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് പരസ്യമായി അനിഷ്ടം പ്രകടമാക്കിയിരിക്കുകയാണ്. ഏക സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് പങ്കെടുക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മറുപടി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം.
‘സെമിനാറിലേക്ക് ഇ പി ജയരാജനെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല. ജയരാജന് പങ്കെടുക്കാത്തതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം. അദ്ദേഹം എല്‍ഡിഎഫ് കണ്‍വീനറാണ്. ആരെയും നിര്‍ബന്ധിക്കാന്‍ പറ്റില്ലല്ലോ. ക്ഷണിച്ചിട്ടല്ല ഞാന്‍ സെമിനാറിന് വന്നത്. പാര്‍ട്ടി സെക്രട്ടറിയെന്ന ഉത്തരവാദിത്തമുള്ളതുകൊണ്ട് വന്നു. ആര്‍ക്കും സെമിനാറിലേക്ക് വരാം, വരാതിരിക്കാമെന്നും ഗോവിന്ദന്. ഡിവൈഎഫ്ഐയുടെ പരിപാടിയില്‍ പങ്കെടുക്കാനായി ഇ.പി.തിരുവനന്തപുരത്താണ്.
അതേസമയം, ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനിടെയേയും ഏക സിവില്‍കോഡിനെ തള്ളാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ഏക സിവില്‍കോഡ് എന്നത് പുരോഗമന നിലപാടാണെന്ന് പറഞ്ഞ എം.വി.ഗോവിന്ദന്, അത് നടപ്പാക്കാനുള്ള ബിജെപിയുടെ ലക്ഷ്യം രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുക എന്നതാണെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: