റൂസോ :വെസ്റ്റ് ഇന്‍ഡീസിനതിരെ ആദ്.ടെസ്റ്റില്‍ മൂന്നാം നാള് ഇന്ത്യയ്ക്ക് ഇന്നിങ്സ് ജയം. രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച വിന്‍ഡീസ് 50 ഓവറില്‍ എല്ലാവരും പുറത്തായി. ഇന്നിങ്സിനും 141 റണ്‍സിനും ഇന്ത്യ വിജയിച്ചു. രണ്ടാം ഇന്നിങ്സില്‍ 71 റണ്‍സിന് ഏഴുവിക്കറ്റെടുത്ത ആര്. അശ്വിനാണ് വിന്‍ഡീസിനെ തകര്‍ത്തത്. ആദ്യ ഇന്നിങ്സില്‍ അഞ്ചുവിക്കറ്റും നേടിയ അശ്വിന് ആകെ 12 വിക്കറ്റ് സ്വന്തം. രവീന്ദ്ര ജഡേജ രണ്ടുവിക്കറ്റ് എടുത്തപ്പോള്‍ ഒരു വിക്കറ്റ് മുഹമ്മദ് സിറാജ് നേടി.രണ്ടാം ഇന്നിങ്സില്‍ അലിക് അതനാസ് (28), ജേസണ്‍ ഹോള്‍ഡര്‍ (20), ജോമല്‍ വരികാന് (18) എന്നിവര്‍ മാത്രമേ അല്‍പ്പമെങ്കിലും പിടിച്ചുനിന്നുള്ളൂ.
രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം ആഘോഷമാക്കിയ യുവതാരം യശസ്വി ജയ്സ്വാളിന് (171) ഇരട്ട സെഞ്ചറി നേടാനായില്ല എന്നതൊഴിച്ചാല്‍ മത്സരത്തിലെ മൂന്നാം ദിനവും ഇന്ത്യ ആധിപത്യം തുടര്‍ന്നു. ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റ്.തേജ്നരെയ്ന്‍ ചന്ദര്‍പോളും വിക്കറ്റ് കീപ്പര്‍ ജോഷ്വ ഡസില്‍വയും ഒഴികെ 9 വിന്‍ഡീസ് താരങ്ങളും മാറിമാറി പന്തെറിഞ്ഞിട്ടും ഇന്ത്യന്‍ ബാറ്റിങ് നിരയെ ഒന്നു പരീക്ഷിക്കാന്‍ പോലും വെസ്റ്റിന്‍ഡീസിന് സാധിച്ചില്ല.മൂന്നാം ദിനം 5ന് 421 എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. അരങ്ങേറ്റ ടെസ്റ്റില്‍ ഇരട്ട സെഞ്ചറിയെന്ന അപൂര്‍വ നേട്ടം 29 റണ്‍സ് അകലെ യശസ്വിക്ക് നഷ്ടമായി. അല്‍സാരി ജോസഫിന്റെ പന്തില്‍ അലക്ഷ്യമായൊരു ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് യശസ്വി പുറത്തായതപിന്നാലെയെത്തിയ അജിന്‍ക്യ രഹാനെ (3) പെട്ടെന്ന് മടങ്ങി. ഒരറ്റത്ത് ഉറച്ചുനിന്ന വിരാട് കോലിയാണ് (76) ഇന്ത്യയെ 400 കടത്തി. രവീന്ദ്ര ജഡേജയും (37*) ഇഷാന് കിഷനും (1*) പുറത്താകാതെനിന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: