ഭൗതികതയെന്ന ദൃശ്യപ്രപഞ്ച ലൗകികതയിലൂടെ യാത്ര ചെയ്ത് അദൃശ്യ, ആത്മീയ ചൈതന്യ, നിത്യ, സത്യതയിലേക്കെത്തുന്ന തീര്‍ഥയാത്രയാണ് സനാതന വേദാന്തം. ദൃശ്യപ്രപഞ്ചത്തില്‍ നിന്നുകൊണ്ട് അദൃശ്യമായ അതിന്റെ സത്തയിലേക്കുള്ള ആ പ്രയാണം അത്യന്തം ദുഷ്‌കരവുമാണ്. മുമുക്ഷുക്കളായ പരമസാത്വികര്‍ക്കുമാത്രം സാദ്ധ്യമായ കാര്യം. അതാണ് അദൈ്വതത.
അത് യമ, നിയമ, ആസന പ്രണായാമങ്ങളിലെ ഏകാഗ്രതയില്‍ സ്വബുദ്ധിയെ പ്രതിഷ്ഠിച്ച് ‘ധീ’ യുടെ യാനമെന്ന ധ്യാനത്തിലൂടെ സമാധിയെന്നെ പരമമായ ആത്മബോധത്തില്‍ സ്വയം പ്രതിഷ്ഠിതമാകുന്ന പ്രക്രിയയാണ്. വേദാന്തമെന്ന ജ്ഞാനസീമയിലൂടെയുള്ള ആത്മയുക്തിയുടെ അഭൂതപൂര്‍വമായ പ്രയാണം തന്നെ. അത് ഭൗതികയുക്തിചിന്തകളുടെ തോട് പൊട്ടിച്ചുള്ള അനന്തവും അപരിമേയവുമായ ഒരു ആത്മാന്വേഷണം മാത്രമല്ല, അന്യഥാ അനുപമമായൊരു ആത്മീയഗവേഷണം കൂടിയാണ്. അതിന് മുന്നില്‍ ഭൗതകതല ഗവേഷണങ്ങള്‍ ഒരിക്കലും പൂര്‍ണതയില്ലാത്തവയാണ്. കാരണം പ്രപഞ്ചവും അതിലെ സര്‍വ പദാര്‍ത്ഥങ്ങളും പരിണാമപ്രക്രിയാപരമായതിനാല്‍ അവയുടെ യുക്തിയിലൂടെയുള്ള ഏത് അന്വേഷണവും, ഗവേഷണങ്ങളും മാറ്റത്തിന് വിധേയമായേ തീരു. ഇന്നലെ കണ്ടെത്തിയ സത്യങ്ങള്‍ ഇന്ന് തെറ്റാവുകയും ഇന്നത്തേത് നാളെ തള്ളപ്പെടുകയും ചെയ്യുന്നു എന്നത് കേവല സത്യം മാത്രമാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടു കഴിഞ്ഞു. അതായത് ഭൗതികമായ ഒന്നിനും ഒരു ചിര സത്യപ്രതിഷ്ഠ ഉണ്ടാകുന്നേയില്ല എന്നതാണ് വസ്തുത.
പക്ഷെ ആത്മാന്വേഷണം തീര്‍ത്തും സത്യപ്രതിഷ്ഠിതവും പൂര്‍ണവുമാകുന്നു. ഭൗതികമായ എന്തും കേവലം കാലികം മാത്രകാകുമ്പോള്‍ ആത്മീയത കാലാതീത നിത്യ, സത്യ പ്രതിഷ്ഠിതമായി നിലനില്‍ക്കുന്നു. എന്നാലത് അതീവ ദുഷ്‌കരവും ലക്ഷത്തില്‍ ഒരാള്‍ക്കുപോലും അപ്രാപ്യവുമാകുന്നു എന്നതാണ് പ്രശ്‌നം. കേവലം ഗ്രന്ഥപാരായണം, വിദ്യാലയ വിദ്യാഭ്യാസം, ലോകാനുഭവ, പ്രകൃതി, പാദര്‍ത്ഥ അപഗ്രഥനങ്ങള്‍ എന്നിവ കൊണ്ടൊന്നും അത് ലഭ്യമാകില്ല.
ലൗകികരായ ശാസ്ത്രജ്ഞര്‍ പലപ്പോഴും അത്യന്തം സൂക്ഷ്മമായ അഭൗതിക ജ്ഞാനമെന്ന ഭൗതികതയുടെ മൂലഘടകത്തെ അവഗണിക്കുന്നു. പലപ്പോഴും അവയെപ്പറ്റിയുള്ള അജ്ഞത അംഗീകരിക്കാന്‍ തയ്യാറാകാതെ പരിഹാസ്യരാകുന്ന തലം വരെ എത്തി നില്‍ക്കുന്ന ശോചനീയ ദൃശ്യങ്ങള്‍ ഇന്ന് യഥേഷ്ടം കാണാം. സത്യത്തില്‍ അത്തരം വ്യക്തികളെ ഓര്‍ത്തു വേദനിക്കാനേ നമുക്ക് കഴിയൂ. അവര്‍ സ്വന്തം ആത്മാവിനെ അറിയാത്ത, ശരീരം മാത്രമുള്ള പാവം മനുഷ്യര്‍. അവരെ അങ്ങനെ വിടാം. ജീവനും (ഋിലൃഴ്യ) അതില്‍ വസിക്കുന്ന ആത്മാവും (അംമൃലില)ൈ മാത്രമാണ് ഒരു ജഡശരീരത്തെ ഒരു വ്യക്തിയാക്കുന്നതെന്നറിയാന്‍ വലിയ യുക്തിചിന്തയൊന്നും ആവശ്യമില്ലല്ലോ? അതുപോലും പല ഭാരതീയരും കാണിക്കുന്നില്ല എന്ന ദുഃഖ സത്യം വിസ്മരിക്കാവുന്നതല്ലല്ലോ.
ഒരുപക്ഷെ അതില്‍ ഒളിഞ്ഞിരിക്കുന്നത് ഭാരതീയമായ മൂല്യങ്ങളെ അപ്പാടെ അവഹേളിക്കുക എന്ന ലക്ഷ്യമാകാം. അമൂല്യമായ ഭാരതീയ സംസ്‌ക്കാരത്തെ അപഹാസ്യമാക്കി നശിപ്പിക്കുവാന്‍ ചില ഗൂഢ രാജ്യദ്രോഹ, പ്രതിലോമ ശക്തികളുടെ പ്രവര്‍ത്തനം ഇതില്‍ ഊഹിക്കാവുന്നതേയുള്ളു. അതിനായി അത്തരക്കാര്‍ സാമ്പത്തിക, പ്രതിലോമ ആശയങ്ങള്‍ ഇവര്‍ക്ക് നല്‍കുന്നുമുണ്ടാകാം. ഒരു തരത്തില്‍ പറഞ്ഞാല്‍ കൂലി ആശയപ്രചാരകര്‍.
ഭാരതത്തിലാണല്ലോ ലോകത്തിലെ ആദ്യത്തെ രണ്ട് സര്‍വകലാശാലകള്‍ നളന്ദയിലും തക്ഷശിലയിലുമായി പ്രവര്‍ത്തിച്ചിരുന്നത്. അതൊക്കെ വൈദേശിക ആക്രമണത്തില്‍ നശിക്കുകയായിരുന്നു. നളന്ദ സര്‍വകലാശാല അഗ്നിക്കിരയാക്കിയപ്പോള്‍ അതിലെ ഗ്രന്ഥശാല കത്തി അമരാന്‍ ഏതാണ്ട് മൂന്നു മാസമെടുത്തു എന്നറിയുമ്പോള്‍ അത് എത്രമാത്രം വിപുലമായിരുന്നെന്നു ഊഹിക്കാമല്ലോ!
ഒരു രാജ്യത്തെ നശിപ്പിക്കാന്‍ ആദ്യം അവിടത്തെ സംസ്‌കാരം നശിപ്പിക്കുക എന്ന ഹീനതന്ത്രമാണ് പല വൈദേശിക അക്രമകാരികളും ഇവിടെ നടപ്പാക്കിയത്. എന്നിട്ടും അത് ഭാരതത്തില്‍ നിലനില്‍ക്കുന്നത് അതിന്റെ മറ്റെങ്ങുമില്ലാത്ത സ്വീകാര്യതയും കാലാതീത ശ്രേഷ്ഠതയും ഒന്നു കൊണ്ടു മാത്രം. ഭാരതീയ സംസ്‌ക്കാരവും വേദ, വേദാന്ത വിഷയങ്ങളും യോഗയും ഉപനിഷത്തുക്കളും എന്തിനധികം നമ്മുടെ ഇതിഹാസങ്ങള്‍ പോലും പല യൂറോ, അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠന വിഷയമാക്കുക്കയും ചെയ്യുമ്പോള്‍ നമ്മില്‍ ചിലര്‍ ഇവിടെ അതിനെ അപഹസിക്കുന്നത് ഖേദകരമാണ്.
സ്വന്തം രാജ്യത്തിന്റെ മഹത്തായ സംസ്‌കൃതിയെ അന്യര്‍ കൈകൂപ്പി സ്വീകരിക്കുമ്പോള്‍ ഇവിടെ അതിനെ അപഹസിച്ചു മാറ്റിനിര്‍ത്താന്‍ ആഹ്വാനം ചെയ്യുന്ന ഈ അല്‍പ്പജ്ഞാനികളെ പറ്റി നമുക്ക് ലജ്ജിക്കാനല്ലേ പറ്റൂ? ഭാരതീയ വൈദികമായ സകലതിനെയും എതിര്‍ത്ത്, തെറ്റെന്ന് സമര്‍ത്ഥിക്കാന്‍ ഇവരില്‍ പലരും പാടുപെടുകയാണ്. സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിച്ചു പ്രചരിപ്പിച്ചു ജീവിതം തുലയ്‌ക്കുന്നു. അതിലുള്ള ഒരു നന്മയെയും പഠിക്കാനോ അംഗീകരിക്കാനോ അവര്‍ തയ്യാറല്ല. പടിഞ്ഞാറോട്ടുമാത്രം നോക്കി, അതിലെ യാതൊരു തിന്മയും കാണാതെ പ്രശംസിക്കുന്നു. പൗരാണിക ഭാരതീയ ശാസ്ത്രജ്ഞരായ, പരമാണു കണ്ടെത്തിയ കണാദമുനിയേയോ ജ്യോതിശാസ്ത്രജ്ഞരായ വരാഹമിഹിരനെയോ, ആര്യഭടനെയോ അവര്‍ കാണുന്നേയില്ല. ലോകം അന്ധകാരത്തില്‍ ഉഴലുന്ന ആ കാലഘട്ടത്തില്‍ ഭാരതം ലോകത്തിനു ജ്ഞാനദീപശിഖയുയര്‍ത്തി വെളിച്ചം നല്‍കുകയായിരുന്നു എന്ന് ഇവര്‍ അറിയുന്നേയില്ല. അത്രയും അന്ധകാര, അജ്ഞാന തിമിരം ബാധിച്ചവരാണവര്‍. കണ്ണടച്ചിരുട്ടാക്കി വിലപിക്കുന്ന പാവങ്ങള്‍. അവര്‍ ചരകസംഹിതപോലും സൂക്ഷ്മമായി പഠിക്കാതെ ആയുര്‍വേദത്തെ വിമര്‍ശിക്കയും അത് ശാസ്ത്രീയമല്ലെന്നു കൊട്ടിഘോഷിക്കയും ചെയ്യുന്നു
ആയുര്‍വേദത്തിന് അഷ്ടാംഗഹൃദയം പോലെ പല അടിസ്ഥാന ഗ്രന്ഥങ്ങളുമുണ്ട്. കൂടാതെ രോഗനിര്‍ണയമെന്ന (ഉശമഴിീശെ)െ ന് അത്യന്തം ശ്രേഷ്ഠവും ലോകപ്രശസ്തവുമാണ് മാധവാചര്യരുടെ ‘മാധവ നിദാനം’ എന്ന ഗ്രന്ഥം. നിദാനേ മാധവസ്യ! എന്ന് പ്രമാണം. ശിവോഹം!
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക