Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സനാതന ആത്മീയത യുക്തിചിന്തയിലൂടെ

ഭാരതത്തിലാണല്ലോ ലോകത്തിലെ ആദ്യത്തെ രണ്ട് സര്‍വകലാശാലകള്‍ നളന്ദയിലും തക്ഷശിലയിലുമായി പ്രവര്‍ത്തിച്ചിരുന്നത്. അതൊക്കെ വൈദേശിക ആക്രമണത്തില്‍ നശിക്കുകയായിരുന്നു. നളന്ദ സര്‍വകലാശാല അഗ്നിക്കിരയാക്കിയപ്പോള്‍ അതിലെ ഗ്രന്ഥശാല കത്തി അമരാന്‍ ഏതാണ്ട് മൂന്നു മാസമെടുത്തു എന്നറിയുമ്പോള്‍ അത് എത്രമാത്രം വിപുലമായിരുന്നെന്നു ഊഹിക്കാമല്ലോ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2023, 05:00 am IST
in Samskriti

ഡോ.മുരളീധരന്‍ നായര്‍

ഭൗതികതയെന്ന ദൃശ്യപ്രപഞ്ച ലൗകികതയിലൂടെ യാത്ര ചെയ്ത് അദൃശ്യ, ആത്മീയ ചൈതന്യ, നിത്യ, സത്യതയിലേക്കെത്തുന്ന തീര്‍ഥയാത്രയാണ് സനാതന വേദാന്തം. ദൃശ്യപ്രപഞ്ചത്തില്‍ നിന്നുകൊണ്ട് അദൃശ്യമായ അതിന്റെ സത്തയിലേക്കുള്ള ആ പ്രയാണം അത്യന്തം ദുഷ്‌കരവുമാണ്. മുമുക്ഷുക്കളായ പരമസാത്വികര്‍ക്കുമാത്രം സാദ്ധ്യമായ കാര്യം. അതാണ് അദൈ്വതത.

അത് യമ, നിയമ, ആസന പ്രണായാമങ്ങളിലെ ഏകാഗ്രതയില്‍ സ്വബുദ്ധിയെ പ്രതിഷ്ഠിച്ച് ‘ധീ’ യുടെ യാനമെന്ന ധ്യാനത്തിലൂടെ സമാധിയെന്നെ പരമമായ ആത്മബോധത്തില്‍ സ്വയം പ്രതിഷ്ഠിതമാകുന്ന പ്രക്രിയയാണ്. വേദാന്തമെന്ന ജ്ഞാനസീമയിലൂടെയുള്ള ആത്മയുക്തിയുടെ അഭൂതപൂര്‍വമായ പ്രയാണം തന്നെ. അത് ഭൗതികയുക്തിചിന്തകളുടെ തോട് പൊട്ടിച്ചുള്ള അനന്തവും അപരിമേയവുമായ ഒരു ആത്മാന്വേഷണം മാത്രമല്ല, അന്യഥാ അനുപമമായൊരു ആത്മീയഗവേഷണം കൂടിയാണ്. അതിന് മുന്നില്‍ ഭൗതകതല ഗവേഷണങ്ങള്‍ ഒരിക്കലും പൂര്‍ണതയില്ലാത്തവയാണ്. കാരണം പ്രപഞ്ചവും അതിലെ സര്‍വ പദാര്‍ത്ഥങ്ങളും പരിണാമപ്രക്രിയാപരമായതിനാല്‍ അവയുടെ യുക്തിയിലൂടെയുള്ള ഏത് അന്വേഷണവും, ഗവേഷണങ്ങളും  മാറ്റത്തിന് വിധേയമായേ തീരു. ഇന്നലെ കണ്ടെത്തിയ സത്യങ്ങള്‍ ഇന്ന് തെറ്റാവുകയും ഇന്നത്തേത് നാളെ തള്ളപ്പെടുകയും ചെയ്യുന്നു എന്നത് കേവല സത്യം മാത്രമാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടു കഴിഞ്ഞു. അതായത്  ഭൗതികമായ ഒന്നിനും ഒരു ചിര സത്യപ്രതിഷ്ഠ ഉണ്ടാകുന്നേയില്ല എന്നതാണ് വസ്തുത.

പക്ഷെ ആത്മാന്വേഷണം തീര്‍ത്തും സത്യപ്രതിഷ്ഠിതവും പൂര്‍ണവുമാകുന്നു. ഭൗതികമായ എന്തും കേവലം കാലികം മാത്രകാകുമ്പോള്‍ ആത്മീയത കാലാതീത നിത്യ, സത്യ പ്രതിഷ്ഠിതമായി നിലനില്‍ക്കുന്നു. എന്നാലത് അതീവ ദുഷ്‌കരവും ലക്ഷത്തില്‍ ഒരാള്‍ക്കുപോലും അപ്രാപ്യവുമാകുന്നു എന്നതാണ് പ്രശ്‌നം. കേവലം ഗ്രന്ഥപാരായണം, വിദ്യാലയ വിദ്യാഭ്യാസം, ലോകാനുഭവ, പ്രകൃതി, പാദര്‍ത്ഥ അപഗ്രഥനങ്ങള്‍ എന്നിവ കൊണ്ടൊന്നും അത് ലഭ്യമാകില്ല.

ലൗകികരായ ശാസ്ത്രജ്ഞര്‍ പലപ്പോഴും അത്യന്തം സൂക്ഷ്മമായ അഭൗതിക ജ്ഞാനമെന്ന ഭൗതികതയുടെ മൂലഘടകത്തെ അവഗണിക്കുന്നു. പലപ്പോഴും അവയെപ്പറ്റിയുള്ള അജ്ഞത അംഗീകരിക്കാന്‍ തയ്യാറാകാതെ പരിഹാസ്യരാകുന്ന തലം വരെ എത്തി നില്‍ക്കുന്ന ശോചനീയ ദൃശ്യങ്ങള്‍ ഇന്ന് യഥേഷ്ടം കാണാം. സത്യത്തില്‍ അത്തരം വ്യക്തികളെ ഓര്‍ത്തു വേദനിക്കാനേ നമുക്ക്  കഴിയൂ. അവര്‍ സ്വന്തം ആത്മാവിനെ അറിയാത്ത, ശരീരം മാത്രമുള്ള പാവം മനുഷ്യര്‍. അവരെ അങ്ങനെ വിടാം. ജീവനും (ഋിലൃഴ്യ) അതില്‍ വസിക്കുന്ന ആത്മാവും (അംമൃലില)ൈ മാത്രമാണ് ഒരു ജഡശരീരത്തെ ഒരു വ്യക്തിയാക്കുന്നതെന്നറിയാന്‍ വലിയ യുക്തിചിന്തയൊന്നും ആവശ്യമില്ലല്ലോ? അതുപോലും പല ഭാരതീയരും കാണിക്കുന്നില്ല എന്ന ദുഃഖ സത്യം വിസ്മരിക്കാവുന്നതല്ലല്ലോ.

ഒരുപക്ഷെ അതില്‍ ഒളിഞ്ഞിരിക്കുന്നത് ഭാരതീയമായ മൂല്യങ്ങളെ അപ്പാടെ അവഹേളിക്കുക എന്ന ലക്ഷ്യമാകാം. അമൂല്യമായ ഭാരതീയ സംസ്‌ക്കാരത്തെ അപഹാസ്യമാക്കി നശിപ്പിക്കുവാന്‍ ചില ഗൂഢ രാജ്യദ്രോഹ, പ്രതിലോമ ശക്തികളുടെ പ്രവര്‍ത്തനം ഇതില്‍ ഊഹിക്കാവുന്നതേയുള്ളു. അതിനായി അത്തരക്കാര്‍ സാമ്പത്തിക, പ്രതിലോമ ആശയങ്ങള്‍ ഇവര്‍ക്ക് നല്‍കുന്നുമുണ്ടാകാം. ഒരു തരത്തില്‍ പറഞ്ഞാല്‍ കൂലി ആശയപ്രചാരകര്‍.

ഭാരതത്തിലാണല്ലോ ലോകത്തിലെ ആദ്യത്തെ രണ്ട് സര്‍വകലാശാലകള്‍ നളന്ദയിലും തക്ഷശിലയിലുമായി പ്രവര്‍ത്തിച്ചിരുന്നത്. അതൊക്കെ വൈദേശിക ആക്രമണത്തില്‍ നശിക്കുകയായിരുന്നു. നളന്ദ സര്‍വകലാശാല അഗ്നിക്കിരയാക്കിയപ്പോള്‍ അതിലെ ഗ്രന്ഥശാല കത്തി അമരാന്‍ ഏതാണ്ട് മൂന്നു മാസമെടുത്തു എന്നറിയുമ്പോള്‍ അത് എത്രമാത്രം വിപുലമായിരുന്നെന്നു ഊഹിക്കാമല്ലോ!

ഒരു രാജ്യത്തെ നശിപ്പിക്കാന്‍ ആദ്യം അവിടത്തെ  സംസ്‌കാരം നശിപ്പിക്കുക എന്ന ഹീനതന്ത്രമാണ് പല വൈദേശിക അക്രമകാരികളും ഇവിടെ നടപ്പാക്കിയത്. എന്നിട്ടും അത് ഭാരതത്തില്‍ നിലനില്‍ക്കുന്നത് അതിന്റെ മറ്റെങ്ങുമില്ലാത്ത സ്വീകാര്യതയും കാലാതീത ശ്രേഷ്ഠതയും ഒന്നു കൊണ്ടു മാത്രം. ഭാരതീയ സംസ്‌ക്കാരവും വേദ, വേദാന്ത വിഷയങ്ങളും യോഗയും ഉപനിഷത്തുക്കളും എന്തിനധികം നമ്മുടെ ഇതിഹാസങ്ങള്‍ പോലും പല യൂറോ, അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠന വിഷയമാക്കുക്കയും ചെയ്യുമ്പോള്‍ നമ്മില്‍ ചിലര്‍ ഇവിടെ അതിനെ അപഹസിക്കുന്നത് ഖേദകരമാണ്.

സ്വന്തം രാജ്യത്തിന്റെ മഹത്തായ സംസ്‌കൃതിയെ അന്യര്‍ കൈകൂപ്പി സ്വീകരിക്കുമ്പോള്‍ ഇവിടെ അതിനെ അപഹസിച്ചു മാറ്റിനിര്‍ത്താന്‍ ആഹ്വാനം ചെയ്യുന്ന ഈ അല്‍പ്പജ്ഞാനികളെ പറ്റി നമുക്ക് ലജ്ജിക്കാനല്ലേ പറ്റൂ? ഭാരതീയ വൈദികമായ സകലതിനെയും എതിര്‍ത്ത്, തെറ്റെന്ന് സമര്‍ത്ഥിക്കാന്‍ ഇവരില്‍ പലരും പാടുപെടുകയാണ്. സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിച്ചു പ്രചരിപ്പിച്ചു ജീവിതം തുലയ്‌ക്കുന്നു. അതിലുള്ള ഒരു നന്മയെയും പഠിക്കാനോ അംഗീകരിക്കാനോ അവര്‍ തയ്യാറല്ല. പടിഞ്ഞാറോട്ടുമാത്രം നോക്കി, അതിലെ യാതൊരു തിന്മയും കാണാതെ പ്രശംസിക്കുന്നു. പൗരാണിക ഭാരതീയ ശാസ്ത്രജ്ഞരായ, പരമാണു കണ്ടെത്തിയ കണാദമുനിയേയോ ജ്യോതിശാസ്ത്രജ്ഞരായ വരാഹമിഹിരനെയോ, ആര്യഭടനെയോ അവര്‍ കാണുന്നേയില്ല. ലോകം അന്ധകാരത്തില്‍ ഉഴലുന്ന ആ കാലഘട്ടത്തില്‍ ഭാരതം ലോകത്തിനു ജ്ഞാനദീപശിഖയുയര്‍ത്തി വെളിച്ചം നല്‍കുകയായിരുന്നു എന്ന് ഇവര്‍ അറിയുന്നേയില്ല. അത്രയും അന്ധകാര, അജ്ഞാന തിമിരം ബാധിച്ചവരാണവര്‍. കണ്ണടച്ചിരുട്ടാക്കി വിലപിക്കുന്ന പാവങ്ങള്‍. അവര്‍ ചരകസംഹിതപോലും സൂക്ഷ്മമായി പഠിക്കാതെ ആയുര്‍വേദത്തെ വിമര്‍ശിക്കയും അത് ശാസ്ത്രീയമല്ലെന്നു കൊട്ടിഘോഷിക്കയും ചെയ്യുന്നു

ആയുര്‍വേദത്തിന് അഷ്ടാംഗഹൃദയം പോലെ പല അടിസ്ഥാന ഗ്രന്ഥങ്ങളുമുണ്ട്. കൂടാതെ രോഗനിര്‍ണയമെന്ന (ഉശമഴിീശെ)െ ന് അത്യന്തം ശ്രേഷ്ഠവും ലോകപ്രശസ്തവുമാണ് മാധവാചര്യരുടെ ‘മാധവ നിദാനം’ എന്ന ഗ്രന്ഥം. നിദാനേ മാധവസ്യ! എന്ന് പ്രമാണം. ശിവോഹം!

(തുടരും)

Tags: Hindu Dharmaആത്മീയതസനാതന ധര്‍മ്മഹിന്ദുമതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വ്രതങ്ങളില്‍ ശ്രേഷ്ഠം ഏകാദശി

India

ഹിന്ദുധര്‍മ്മത്തെക്കുറിച്ച് മോദിജി രാഹുലുമായി ചര്‍ച്ചക്ക് വന്നാല്‍ പിടിച്ചുനില്‍ക്കാനാവില്ല; രാഹുല്‍ഗാന്ധിക്ക് അത്രമേല്‍ അറിവുണ്ടെന്ന് പ്രിയങ്ക

സനാതനധര്‍മ സമ്മേളനത്തില്‍ സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ ഭദ്രദീപം തെളിയിക്കുന്നു
Kerala

ഹിന്ദുക്കള്‍ ഒന്നിച്ച് നിന്ന് സംസ്‌കാരത്തെ സംരക്ഷിക്കണം: സ്വാമി ചിദാനന്ദപുരി

Main Article

നാളെ ഭഗിനി നിവേദിത ജയന്തി: ഭഗിനി നിവേദിതയും ഹിന്ദു ധര്‍മവും

അല്‍വാര്‍ ഇന്ദിര ഗാന്ധി ഗ്രൗണ്ടില്‍ ചേര്‍ന്ന ആര്‍എസ്എസ് അല്‍വാര്‍ നഗര്‍ സാംഘിക്കില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ഹിന്ദു ധര്‍മം മാനവധര്‍മം തന്നെയാണ്; തൊട്ടുകൂടായ്‌മ പൂര്‍ണമായും ഇല്ലാതാക്കണം: മോഹന്‍ ഭാഗവത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.