മുംബൈ: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഈ വര്‍ഷം അവസാനം ഉണ്ടാകുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ്(ബിസിസിഐ) പ്രഖ്യാപിച്ചു. പരമ്പരയില്‍ രണ്ട് ടെസ്റ്റ് മത്സരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബറിലാണ് കളികള്‍ ആരംഭിക്കുക.
മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി20യുമാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ളത്. ഡിസംബര്‍ പത്തിനാണ് മത്സരം ആരംഭിക്കുക.
ആദ്യം ട്വന്റി20 മത്സരമായിരിക്കും. ഡര്‍ബനില്‍ നടക്കുന്ന ഒന്നാം ട്വന്റി20ക്ക് ശേഷം 12ന് രണ്ടാം ട്വന്റി20. ഡിസംബര്‍ 14, 17, 19 തീയതികളില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് ഏകദിനങ്ങള്‍ നടക്കും. ഡിസംബര്‍ 26ന് സെഞ്ചൂറിയനിലാണ് ആദ്യ ടെസ്റ്റ്, രണ്ടാം ടെസ്റ്റ് 2024 ജനുവരി മൂന്നിന് തുടങ്ങും. കേപ്ടൗണ്‍ ആണ് വേദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: