ബാങ്കോക്ക്: ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം ദിവസം ഇന്ത്യയ്ക്ക് മൂന്ന് മെഡലുകള്‍. രണ്ട് സ്വര്‍ണവും ഒരു വെള്ളിയുമാണ് ലഭിച്ചത്.
ഷോട്ട്പുട്ടില്‍ ഉറപ്പായ മെഡല്‍ ഇന്ത്യന്‍ താരം തേജീന്ദര്‍പാല്‍ സിങ് ടൂര്‍ നിലനിര്‍ത്തുകയായിരുന്നു. 20.23 മീറ്റര്‍ ദൂരത്തില്‍ എറിഞ്ഞുകൊണ്ടാണ് തേജീന്ദര്‍ സ്വര്‍ണനേട്ടം നിലനിര്‍ത്തിയത്. ഇറാന്റെ സബേരി മെഹ്ദി(19.98), കസാഖ്സ്ഥാന് താരം ഇവാന് ഇവാനോവ്(19.87) എന്നിവര്‍ താരത്തിന് തൊട്ടുപിന്നിലിയെത്തി വലിയ വെല്ലുവിളിയാണുയര്‍ത്തിയത്. 28കാരനായ തേജീന്ദര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ടൈറ്റില്‍ നിലനിര്‍ത്തുന്ന മൂന്നാമത്തെ ഷോട്ട് പുട്ടറാണ്. ഇതിന് മുമ്പ് ഖത്തറിന്റെ ബിലാല്‍ സാദ് മുബാരക്കും കുവൈറ്റിന്റെ അല്‍ സിങ്കാവിയും മാത്രമാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഷോട്ട്പുട്ടില്‍ സ്വര്‍ണം നിലനിര്ത്തിയിട്ടുള്ളവര്.
വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സിലാണ് ഇന്ത്യയുടെ ഇന്നലത്തെ രണ്ടാം സ്വര്‍ണം. ഇതോടെ ഇവന്റില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം ആറായി. ലോങ് ജംപില്‍ ഇന്ത്യയുടെ ഷൈലി സിങ് വെള്ളി മെഡലുമായി തിളങ്ങി.
അഞ്ച് ദിന മത്സരങ്ങള്‍ മൂന്ന് ദിവസങ്ങല് പിന്നിടുമ്പോള്‍ മെഡല്‍പ്പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയ്ക്ക് തൊട്ടുമുന്നിലുള്ള ചൈനയ്ക്ക് അഞ്ച് സ്വര്‍ണവും ഏഴ് വെള്ളിയും മൂന്ന് വെങ്കലവുമാണ് നേടിയിട്ടുള്ളത്. ഒന്നാം സ്ഥാനത്ത് 11 സ്വര്‍ണവുമായി ജപ്പാന് കുതിപ്പ് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: