തിരുവനന്തപുരം: മണല്‍ മാഫിയസംഘങ്ങളുമായുള്ള ബന്ധത്തെ തുടര്‍ന്ന് കണ്ണൂര്‍ റെയ്ഞ്ചിലെ ഏഴു പോലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി പുട്ട വിമലാദിത്യയുടേതാണ് നടപടി.
ഗ്രേഡ് എഎസ്ഐമാരായ കോഴിക്കോട് റൂറലിലെ പി. ജോയ് തോമസ്, കണ്ണൂര്‍ റൂറലിലെ സി. ഗോകുലന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കണ്ണൂര്‍ സിറ്റിയിലെ പി.എ. നിഷാര്‍, കോഴിക്കോട് റൂറലിലെ എം.വൈ. ഷിബിന്‍, കാസര്‍കോടിലെ ടി.എം.അബ്ദുള്‍ റഷീദ്, ഹരികൃഷ്ണന് ബി., കണ്ണൂര്‍ റൂറലിലെ വി.എ. ഷെജീര്‍ എന്നിവരെയാണ് സര്‍വീസില്‍ നിന്ന് നീക്കം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: