തിരുവനന്തപുരം: 2022-23 കാലയളവില്‍ നബാര്‍ഡ് കേരളത്തിന് വായ്പ ഇനത്തില്‍ 14,157 കോടി രൂപ നല്കി. സംസ്ഥാന സര്‍ക്കാരിനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കുമാണ് ഈ തുക അനുവദിച്ചത്. ഇക്കാലയളവില്‍ വിവിധ വികസന പദ്ധതികള്‍ക്കായി ഏകദേശം 25 കോടി രൂപയും നബാര്‍ഡ് വിതരണം ചെയ്തു.
നബാര്‍ഡ് കേരളാ റീജിയണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന 42ാമത് സ്ഥാപക ദിനപരിപാടിയില്‍ പുറത്തിറക്കിയ വാര്‍ഷിക പ്രകടന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ്, അ!ഡീഷണല്‍ ചീഫ് സെക്രട്ടറി, പുനീത് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നബാര്‍ഡ് കേരള ചീഫ് ജനറല്‍ മാനേജര്‍ ഡോ ഗോപകുമാരന്‍ നായര്‍ സ്വാഗതവും ജനറല്‍ മാനേജര്‍ എച്. മനോജ് നന്ദിയും പറഞ്ഞു.
ആര് ബി ഐ, റീജിയണല്‍ ഡയറ്കടര്‍ തോമസ് മാത്യു, എസ്എല്‍ബിസി കണ്‍വീനര്‍ എസ്. പ്രേം കുമാര്‍, നബാര്‍ഡ് ഹെഡ് ഓഫീസ് ചീഫ് ജനറല്‍ മാനേജര്‍ ബൈജു എന്‍ കുറുപ്പ്, ഗവണ്മെന്റ് എഫ് പി ഒ കള്‍, സ്വയം സഹായ സംഘങ്ങള്‍ എന്നിവിടങ്ങളിലെ പ്രതിനിധികള്‍, കര്‍ഷകര്‍, നെയ്ത്തുകാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കര്‍ഷകശ്രീ പുരസ്കാര ജേതാവ് ശ്രീമതി.സ്വപ്ന ജയിംസിനെയും കാര്‍ഷിക സ്റ്റാര്‍ട്ട്അപ്പ് ഡീപ് ഫ്ലോ ടെക്നോളജീസിനെയും ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: