മാസങ്ങള്‍ നീണ്ട ഡേറ്റിംഗ് ശേഷം നടന് വിജയ് വര്‍മ്മയുമായുള്ള പ്രണയം സ്ഥിരീകരിച്ച് നടി തമന്ന ഭാട്ടിയ. ഇരുവരും ആദ്യമായി സ്ക്രീനില്‍ ഒരുമിക്കുന്നത് ലസ്റ്റ് സ്റ്റോറീസ് 2 എന്ന ചിത്രത്തിലാണ്. ഈ ചിത്രത്തിന്റെ പ്രചരണത്തിനാണ് നടീനടന്മാര് പ്രണയത്തിലാണെന്ന വാര്‍ത്ത പടച്ചുവിട്ടതെന്ന തരത്തില്‍ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ തമന്നയുമായി ഭ്രാന്തമായ പ്രണയത്തിലാണെന്നാണ് വിജയ് വര്‍മ്മ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
നേരത്തേ തമന്ന ഇരുവരുടെയും ബന്ധം സംബന്ധിച്ച ചോദ്യത്തിന് വിജയ് വര്മ്മയോടൊപ്പമുളള സമയം താന്‍ സന്തുഷ്ടയാണെന്ന മറുപടിയാണ് നല്‍കിയത്.
”ഒരാള്‍ ഒപ്പം അഭിനയിച്ചത് കൊണ്ടു മാത്രം അവരിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന് താന്‍ കരുതുന്നില്ല. തനിക്ക് ഒരുപാട് സഹതാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരാള്‍ക്ക് ആരോടെങ്കിലും എന്തെങ്കിലും തോന്നുകയാണെങ്കില്‍, അത് തീര്‍ച്ചയായും വ്യക്തിപരമാണ്. അവര്‍ ഉപജീവനത്തിനായി ചെയ്യുന്ന കാര്യങ്ങളുമായി ഇതിന് ഒരു ബന്ധവുമില്ല.- ജൂണ്‍ മാസത്തില്‍ ഒരു അഭിമുഖത്തില്‍ തമന്ന പറഞ്ഞിരുന്നു,
താനും വിജയ് വര്‍മ്മയുമായുളള ബന്ധം സംബന്ധിച്ച് , ലസ്റ്റ് സ്റ്റോറീസ് 2 ന്റെ സെറ്റില്‍ ഡേറ്റിംഗ് ആരംഭിച്ചതായി നടി ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്. തമന്നയും വിജയും ഗോവ യാത്രയ്ക്കിടെ ചുംബിക്കുന്ന വീഡിയോ ജനുവരിയില്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അന്നുമുതല്‍ ഇരുവരും ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പിന്നീട് ഇരുവരെയും ഒരുമിച്ച് മുംബൈയില്‍ പലയിടത്തും കാണുകയും ചെയ്തിരുന്നു.
ലസ്റ്റ് സ്റ്റോറീസ് 2 അമിത് രവീന്ദര്‍നാഥ് ശര്‍മ്മ, കൊങ്കണ സെന്‍ ശര്‍മ്മ, ആര് ബാല്‍ക്കി, സുജോയ് ഘോഷ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത നാല് കഥകളുടെ സമാഹാരമാണ്. ഇതില്‍ സുജോയിയുടെ സെക്സ് വിത്ത് എക്സ് എന്ന ഹ്രസ്വചിത്രത്തിലാണ് വിജയും തമന്നയും അഭിനയിച്ചത്.
വിജയ്, തമന്ന എന്നിവര്‍ക്കൊപ്പം കാജോള്‍, മൃണാല്‍ താക്കൂര്‍, അംഗദ് ബേദി, തിലോത്തമ ഷോം, അമൃത സുഭാഷ്, നീന ഗുപ്ത എന്നിവരും ലസ്റ്റ് സ്റ്റോറീസ് 2-വില്‍ അഭിനയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: