കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുല്‍ സമദ് ക്ലബ് വിട്ടു.ഇക്കാര്യം ക്ലബ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. മോഹന്‍ ബഗാനിലേക്ക് ആണ് സഹല്‍ പോകുന്നത്. സഹല്‍ പോകുന്നതിന് പകരം 90 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ഫീയും ട്രാന്‍സ്ഫര്‍ ഫീയും ഒപ്പം പ്രിതം കോട്ടാലിനെയും കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കും.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വേതനം വാങ്ങുന്ന ഫുട്ബോള്‍ താരങ്ങളുടെ പട്ടികയിലേക്ക് എത്തുകയാണ് സഹല്‍. സഹലിന് പ്രതിവര്‍ഷം 2.5 കോടി രൂപയാണ് വേതനമായി മോഹന്‍ ബഗാന് നല്‍കുന്നത്.
സഹല്‍ അബ്ദുല്‍ സമദ് മൂന്ന് വര്‍ഷത്തെ കരാറാണ് മോഹന്‍ ബഗാനുമായി ഒപ്പുവയ്ക്കുക. ഇതിനൊപ്പം രണ്ട് വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടാനുള്ള വ്യവസ്ഥയും ഉണ്ട്. പ്രിതം കോട്ടാല്‍ ബ്ലാസ്റ്റേഴ്സില്‍ മൂന്ന് വര്‍ഷത്തെ കരാര്‍ ആകും ഒപ്പുവക്കുന്നത്. താരത്തിന് രണ്ട് കോടി രൂപ ആകും വേതനം എന്നും റിപ്പോര്‍ട്ടുണ്ട്.
ദല്‍ഹി ഡൈനാമോസില്‍ നിന്ന് 2018ല്‍ ആണ് പ്രിതം മോഹന്‍ ബഗാനിലേക്ക് എത്തിയത്. ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ ഇടം പിടിച്ചിട്ടുളള പ്രിതം നേരത്തേ ഈസ്റ്റ് ബംഗാളിലും കളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: