ന്യൂദല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുതിയ കമ്പനിക്ക് തുടക്കമിട്ട് ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്ക്. എക്സ് എഐ എന്നാണ് കമ്പനിയുടെ പേര്. ഓപ്പണ്‍ എഐ ആയ ചാറ്റ് ജിപിടിക്ക് പകരം മറ്റൊരു എഐ അവതരിപ്പിക്കുകയാണ് ഇലോണ്‍ മസ്കിന്റെ ലക്ഷ്യം. അദ്ദേഹം തന്നെയാണ് കമ്പനിയുടെ മേധാവി.
ആദ്യകാലത്ത് ചാറ്റ് ജിപിടി അവതരിപ്പിക്കുന്നതിനെ പിന്തുണച്ചിരുന്ന ഇലോണ്‍ മസ്ക് പിന്നീട് ഇതിനെതിരെ ഏറെ വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. മാര്‍ച്ചില്‍ നേവാഡയില്‍ എക്സ് എഐ എന്ന പേരില്‍ മസ്ക് ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തു. ഏപ്രിലില്‍ ട്രൂത്ത് ജിപിടി എന്ന പേരില്‍ എഐ പ്ലാറ്റ്ഫോം അവതരിപ്പിക്കുമെന്നും പറഞ്ഞിരുന്നു. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഓപ്പണ്‍ എഐ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരടങ്ങുന്നതാണ് എക്സ് എഐ സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: