Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഓണത്തിന് മുറം; നനയുമോ അതോ നിറയുമോ

മലയാളിക്ക് ഓണം ആഘോഷിക്കാന്‍ വിഷ രഹിത പച്ചക്കറി സ്വയം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയെ മഴ ചതിക്കുമോ എന്ന ചിന്തയിലാണ് കൃഷി നടത്താനൊരുങ്ങുന്നവര്‍. കാലാവസ്ഥാ വ്യതിയാനവും മഴയുടെ ഏറ്റക്കുറച്ചിലുമാണ് പ്രധാന വില്ലന്‍. മഴ തത്കാലത്തേക്ക് മാറി നില്‍ക്കുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ മഴ പ്രവചിക്കുന്നുണ്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ ശക്തമായാല്‍ അത് പച്ചക്കറികളുടെ ഗുണമേന്മയേയും ബാധിക്കും. ഓഗസ്റ്റ് അവസാന വാരമാണ് ഓണം. എന്നാല്‍ പലയിടങ്ങളും കനത്ത മഴമൂലം കൃഷി ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.

Janmabhumi Online by Janmabhumi Online
Jul 13, 2023, 06:33 pm IST
in Kottayam
FacebookTwitterWhatsAppTelegramLinkedinEmail

കുമരകം: ഓണത്തിന് മുറം നിറയുമോ അതോ നനയുമോ എന്ന ആശങ്കയിലാണ് ജില്ലയിലെ കര്‍ഷകര്‍. മലയാളിക്ക് ഓണം ആഘോഷിക്കാന്‍ വിഷ രഹിത പച്ചക്കറി സ്വയം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയെ മഴ ചതിക്കുമോ എന്ന ചിന്തയിലാണ് കൃഷി നടത്താനൊരുങ്ങുന്നവര്‍. കാലാവസ്ഥാ വ്യതിയാനവും മഴയുടെ ഏറ്റക്കുറച്ചിലുമാണ് പ്രധാന വില്ലന്‍. മഴ തത്കാലത്തേക്ക് മാറി നില്‍ക്കുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ മഴ പ്രവചിക്കുന്നുണ്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ ശക്തമായാല്‍ അത് പച്ചക്കറികളുടെ ഗുണമേന്മയേയും ബാധിക്കും. ഓഗസ്റ്റ് അവസാന വാരമാണ് ഓണം. എന്നാല്‍ പലയിടങ്ങളും  കനത്ത മഴമൂലം കൃഷി ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.  

കാര്‍ഷിക വികസന കാര്‍ഷിക ക്ഷേമ വകുപ്പിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ജില്ലയില്‍ രണ്ട് ലക്ഷം പച്ചക്കറി വിത്ത് പായ്‌ക്കറ്റുകളാണ് ഇതിന്റെ ഭാഗമായി വിതരണം നടത്തിയത്. കൂടാതെ ഏഴു ലക്ഷം തൈകളും കൃഷി ഭവനുകളിലൂടെ വിതരണം ചെയ്യും.  

കുറവിലങ്ങാട് കോഴ ജില്ലാ കൃഷിത്തോട്ടം, കുമരകം കൃഷി വിജ്ഞാന കേന്ദ്രം, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളം എന്നിവയുടെ നേതൃത്വത്തിലാണ് വിത്തും തൈകളും തയ്യാറാക്കിയത്. വെണ്ട, അച്ചിങ്ങ പയര്‍, വഴുതന, ചീര, പച്ചമുളക്, തക്കാളി, പടവലം തുടങ്ങിയവയുടെ വിത്തുകളാണ് പായ്‌ക്കറ്റുകളില്‍ ഉള്ളത്. വിത്തു പായ്‌ക്കറ്റുകള്‍ ഏറെക്കുറെ വിതരണം നടത്തിയെങ്കിലും മഴ കാരണം പല സ്ഥലങ്ങളിലും കൃഷി തുടങ്ങിയിട്ടില്ല.  

കുമരകം കൃഷി ഭവനില്‍ 3000 പായ്‌ക്കറ്റ്  കൃഷി വിത്തു ലഭിച്ചതില്‍ 2000 ലധികം വിതരണം ചെയ്തു. വിത്തുപാകിയതില്‍ ഏറെയും വെള്ളത്തിലായി. വളര്‍ച്ചക്കുറവ്, ചീയല്‍ രോഗം എന്നിവ കൃഷിയെ ബാധിക്കാം. അങ്ങനെയെങ്കില്‍ വേണ്ടത്ര വിളവെടുപ്പ് സാധ്യമാവില്ല.  

മഴയും വെള്ളപ്പൊക്കവും തുടര്‍ന്നാല്‍ ഇക്കുറി മുറത്തില്‍ പച്ചക്കറി നിറയില്ല. കാലാവസ്ഥാ വ്യതിയാനവും വളത്തിന്റേയും കീടനാശിനികളുടേയും വില വര്‍ധനവും, ഉത്പന്നങ്ങള്‍ക്ക് വില ലഭിക്കാത്ത അവസ്ഥയുമെല്ലാം  കര്‍ഷകരില്‍ കൃഷിയോടുള്ള താല്പര്യം ഇല്ലാതാക്കുന്നു. ഏത് വിശേഷാവസരങ്ങളിലും മറ്റ് സംസ്ഥാനങ്ങളെയാണ് പച്ചക്കറിക്കായി കേരളം ആശ്രയിക്കുന്നത്. കാലാവസ്ഥയിലുണ്ടായ വ്യതിയാനം ഏറ്റവും കൂടുതല്‍ പ്രതിഫലിച്ചിരിക്കുന്നത് കാര്‍ഷിക മേഖലയിലാണ്. പച്ചക്കറി വിലയില്‍ വന്‍ കുതിപ്പാണ് അനുദിനം ഉണ്ടാകുന്നത്. സ്വന്തമായി കൃഷി ചെയ്യുന്നതിന് മലയാളി നിര്‍ബന്ധിതമാകുന്നതും ഇതിനാലാണ്.  

പച്ചക്കറി ഉല്പാദനത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി 202324 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുവാന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി പച്ചക്കറി വിത്ത് പാക്കറ്റുകള്‍, തൈകള്‍, ദീര്‍ഘകാല പച്ചക്കറി തൈകള്‍ എന്നിവ സംസ്ഥാനത്തെ 1076 കൃഷിഭവനുകള്‍ വഴി സൗജന്യമായി നല്കുന്നു. കര്‍ഷകര്‍, കൃഷിക്കൂട്ടങ്ങള്‍, വിദ്യാര്‍ഥികള്‍, സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീകള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ തുടങ്ങി പൊതുസമൂഹത്തിലെ എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

Tags: Onamകേരള സര്‍ക്കാര്‍#ഓണക്കിറ്റ്തട്ടിപ്പ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2025 സെപ്തംബറില്‍ കേരളത്തിലെ ബാങ്കുകള്‍ പത്ത് ദിവസം തുറക്കില്ല

Kerala

ഓച്ചിറയില്‍ 72 അടി ഉയരമുള്ള കെട്ടുകാള മറിഞ്ഞു

Kerala

മെഡിക്കല്‍കോളജ് ഓപ്പറേഷന്‍ തിയേറ്ററില്‍ ഓണാഘോഷം സംഘടിപ്പിച്ചത വിവാദത്തില്‍

Marukara

കേരളത്തനിമയോടെ ‘ഓം’ ഓണം ആഘോഷിച്ചു

Kerala

എന്‍ജിനിയറിംഗ് വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം

പുതിയ വാര്‍ത്തകള്‍

അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്‍റെ ഭാര്യ ഉഷ വാന്‍സ് (ഇടത്ത്) ഉഷ വാന്‍സിന്‍റെ രണ്ട് മക്കള്‍ ഇന്ത്യ സന്ദര്‍ശനവേളയില്‍ മോദിയ്ക്കൊപ്പം (വലത്ത്)

വെള്ളത്താടിയും വെള്ളത്തലമുടിയും ഉള്ള മോദിയെ കുട്ടികള്‍ക്ക് അങ്ങേയറ്റം ഇഷ്ടമായെന്ന് ഉഷ വാന്‍സ്

ഇടുക്കിയില്‍ അര്‍ബുദ രോഗബാധിതയെ കെട്ടിയിട്ട് പണം കവര്‍ന്നു

വയനാട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു 3 പേര്‍ക്ക് പരിക്ക്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: പ്രതി സുകാന്ത് സുരേഷുമായുള്ള കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായി

ഓപ്പറേഷൻ സിന്ദൂറില്‍ പാക് സൈന്യത്തിന്റെ ഒമ്പത് വിമാനങ്ങൾ തകർത്തതായി ഇന്ത്യന്‍ വ്യോമസേന

കാര്‍ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് മറിഞ്ഞ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസ്: രണ്ടാം ഭര്‍ത്താവിനായി അന്വേഷണം പുരോഗമിക്കുന്നു

മുങ്ങിയ ചരക്ക് കപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കളുടെ പട്ടിക പുറത്ത് വിട്ടു

അധ്യാപകനോട് വൈരാഗ്യം മൂലം വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചാരണം നടത്തിയ അധ്യാപികയ്‌ക്ക് സസ്പന്‍ഷന്‍

ഏത് ഭാരതാംബയെന്ന് എംവി ​ഗോവിന്ദൻ ; ഭാരതാംബ എന്ന് പറയുന്ന ഔദ്യോഗിക ചിഹ്നമോ ഔദ്യോഗിക രൂപമോ ഇല്ലെന്നും എംവി ​ഗോവിന്ദൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies