ന്യൂദല്‍ഹി: ആഗോള തെക്കന്‍ രാജ്യങ്ങള്‍ക്കും (ഗ്ലോബല്‍ സൗത്ത് ) പാശ്ചാത്യ ലോകത്തിനും ഇടയിലുള്ള പാലമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഒരു ഫ്രഞ്ച് പത്രത്തിന് നല്കിയ അഭിമുഖത്തില്‍, ആഗോള തെക്കന്‍ രാജ്യങ്ങളുടെ അവകാശങ്ങള്‍ വളരെക്കാലമായി നിഷേധിക്കപ്പെട്ടുവെന്നും ഇത് ഈ രാജ്യങ്ങള്‍ക്ക് വേദന ഉണ്ടാക്കിയെന്നും മോദി പറഞ്ഞു.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ.ആ നിലയ്ക്ക് അതിന്റെ ശരിയായ സ്ഥാനം ഇന്ത്യ വീണ്ടെടുക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏറ്റവും വലിയ ജനാധിപത്യരാജ്യവും ഏറ്റവുമധികം ജനസംഖ്യയുളള രാജ്യവുമായ ഇന്ത്യ സ്ഥിരാംഗമല്ലാതെ യു എന്‍ രക്ഷാസമിതിക്ക് എങ്ങനെയാണ് ലോകത്തിന് വേണ്ടി സംസാരിക്കുന്നെന്ന് അവകാശപ്പെടാനാവുകയെന്നും പ്രധാനമന്ത്രി ചോദിച്ചു. അന്താരാഷ്ട്ര സ്ഥാപനങ്ങളെ സമഗ്രമായി പുനഃസംഘടിപ്പിക്കണമെന്നും മോദി ചോദിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഏഷ്യാ-പസഫിക് മേഖലയിലെ തന്ത്രപ്രധാന പങ്കാളിയാണെന്ന് മോദി പറഞ്ഞു. ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും അഭിപ്രായവ്യത്യാസങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനും എല്ലാ രാഷ്ട്രങ്ങളുടെയും പരമാധികാരം, അന്താരാഷ്ട്ര നിയമം, നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം എന്നിവയെ മാനിക്കുന്നതിനും വേണ്ടി ഇന്ത്യ എപ്പോഴും നിലകൊള്ളുന്നുണ്ടെന്ന് മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: