ഗുരുഗ്രാം: ആധുനിക കാലഘട്ടത്തിലെ കുറ്റകൃത്യങ്ങളും സുരക്ഷയും സംബന്ധിച്ച ദ്വിദിന ജി 20 സമ്മേളനം ഹരിയാനയിലെ ഗുരുഗ്രാമില്‍ ആരംഭിച്ചു. ആക്രമം നടത്താനും യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നതിനും ധനം സ്വരൂപിക്കുന്നതിനും തീവ്രവാദികള്‍ പുതിയ വഴികള്‍ തേടുകയാണെന്ന് ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സാമ്പത്തിക ഇടപാടുകള്‍ക്കായി തീവ്രവാദികള്‍ ഉപയോഗിക്കുന്ന പുതിയ രീതികളും ഉയര്‍ന്നുവരുന്ന സാങ്കേതിക വിദ്യകളും, സുരക്ഷാ സംവിധാനങ്ങള്‍ക്കും ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ക്കും വലിയ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
ചില സാമൂഹിക വിരുദ്ധരും ആഗോള ശക്തികളും സാങ്കേതിക വിദ്യ ഉപയോഗിച്ച് പൗരന്മാര്ക്കും സര്‍ക്കാരുകള്‍ക്കും സാമ്പത്തികവും സാമൂഹികവുമായ ദ്രോഹം സൃഷ്ടിക്കുന്നുണ്ട്. സുരക്ഷാ വെല്ലുവിളികള്‍ ഡൈനാമിറ്റില് നിന്ന് മെറ്റാവേഴ്സിലേക്കും ഹവാലയില്‍ നിന്ന് ക്രിപ്റ്റോ കറന്‍സിയിലേക്കും മാറുന്നത് ആശങ്കാജനകമാണെന്ന് അമിത് ഷാ പറഞ്ഞു. റാന്‍സംവെയര്‍ ആക്രമണങ്ങള്‍, നിര്‍ണായകമായ വ്യക്തിഗത ഡാറ്റ വില്‍പ്പന, ഓണ്‍ലൈന്‍ അധിക്ഷേപം, കുട്ടികളെ ദുരുപയോഗം ചെയ്യല്‍ തുടങ്ങിവ്യാജ വാര്‍ത്തകളും തെറ്റായ വിവര പ്രചാരണങ്ങളും വരെ സൈബര്‍ കുറ്റവാളികള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് സൈബര്‍ പ്രതിരോധം കെട്ടിപ്പടുക്കുന്നതിന് ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ സഹകരണത്തിന്റെ അടിയന്തര ആവശ്യകത അമിത് ഷാ ഊന്നിപ്പറഞ്ഞു. ഈ വിപത്തിനെ ഫലപ്രദമായി നേരിടാന്‍ പൊതു തന്ത്രം ആവിഷ്കരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഡിജിറ്റല്‍ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ട്, ഇന്ന് 840 ദശലക്ഷം ഇന്ത്യക്കാര്‍ ഓണ്‍ലൈനില്‍ സാന്നിധ്യമറിയിക്കുന്നുണ്ടെന്നും 2025ഓടെ 400 ദശലക്ഷം ഇന്ത്യക്കാര്‍ കൂടി ഡിജിറ്റല്‍ ലോകത്തേക്ക് പ്രവേശിക്കുമെന്നും ഷാ പറഞ്ഞു. ഒമ്പത് വര്‍ഷത്തിനിടെ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ 250 ശതമാനം വര്‍ധിച്ചതായി അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ജന്‍-ധന് യോജനയ്ക്ക് കീഴില്‍ 50 കോടി പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയും 330 ദശലക്ഷം റുപേ ഡെബിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. 2022ല്‍ 90 ദശലക്ഷം ഇടപാടുകളോടെ ആഗോള ഡിജിറ്റല്‍ ഇടപാടില്‍ ഇന്ത്യയാണ് മുന്നിലെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: