തിരുവനന്തപുരം: മന്ത്രി വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞ് 5 പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്. പരാതി നല്കാന് എത്തിയ ആംബുലന്‍സ് ഡ്രൈവറെ പോലീസ് അധിക്ഷേപിച്ചു. സോപ്പുപെട്ടി പോലുള്ള വണ്ടിയുമായി എന്തിന് മന്ത്രി പോകുന്ന വഴിയില്‍ എത്തിയെന്നാണ് പോലീസ് പറഞ്ഞതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ സന്തോഷ് ആരോപിച്ചു. സോപ്പുപെട്ടി പോലുള്ള വണ്ടി കുപ്പത്തൊട്ടിയില്‍ കൊണ്ടു കളയാനും പോലീസ് പറഞ്ഞെന്നു സന്തോഷ് ആരോപിച്ചു.
അതേസമയം, പരിക്കേറ്റ രോഗിയുടെ ഭര്‍ത്താവ് ഇന്ന് പൊലീസില്‍ പരാതി നല്‍കും. മന്ത്രിയുടെ വാഹനവും പൈലറ്റ് വാഹനവും വന്നത് തെറ്റായ ദിശയിലാണെന്ന് സിസിടിവി ദൃശ്യങ്ങളിലും വ്യക്തമാണ്.
കോട്ടയം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന മന്ത്രി വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇന്നലെ ആംബുലന്‍സില്‍ ഇടിച്ച് കയറുകയായിരുന്നു. അപടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ നെടുമന സ്വദേശി നിതിന്‍, ഓടനാവട്ടം സ്വദേശി അശ്വ കുമാര്‍, ഭാര്യ ദേവിക, ബന്ധു ഉഷ കുമാരി, ശൂരനാട് സ്റ്റേഷനിലെ പൊലീസ് ജീപ്പ് ഓടിച്ച സിപിഒ ബിജു ലാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ദേവികയെ ഐസിയുവിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.
സിഗ്നല്‍ സംവിധാനം പ്രവര്‍ത്തനരഹിതമായതിനാല്‍ പുലമണില്‍ പൊലീസാണ് ഗതാഗതം നിയന്ത്രിച്ചത്. ഇതിനിടയിലായിരുന്നു അപകടം. നാട്ടുകാരും പൊലീസും തക്ക സമയത്ത് ഇടപെട്ട് ആംബുലന്‍സ് ഉയര്‍ത്തിയതിനാല്‍ ആളപായം ഒഴിവായി. അതേസമയം, ആംബുലന്‍സ് മറിഞ്ഞ സംഭവത്തില്‍ ഗതാഗതം നിയന്ത്രിച്ച പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത. മന്ത്രിയുടെ വാഹനം അടൂര്‍ ഭാഗത്തുനിന്ന് വരുമ്പോള്‍ തെറ്റായ രീതിയിലാണ് പുലമണ്‍ ജംഗ്ഷന് കടന്നുപോകാന്‍ ശ്രമിച്ചത്. പൊലീസ് വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് ആംബുലന്‍സ് ഡ്രൈവര്‍ ഇന്നലെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: