പാറശ്ശാല: അമരവിള അഷറഫിന്റെ ഉടമസ്ഥതയിലുളള എം.ഫോൺ എന്ന മൊബൈൽ ഷോപ്പിൽ കഴിഞ്ഞ ദിവസം രാത്രിയിൽ വിലപിടിപ്പുള്ളമൊബൈൽ ഫോണുകളും മറ്റ് അനുബന്ധ സാധനങ്ങളും മോഷണം പോയത്.
തിരുവനന്തപുരം, കന്യാകുമാരി ദേശീയപാത അമരവിള മുസ്ലിം പള്ളിക്ക് സമീപത്തുള്ള മൊബൈൽ ഷോപ്പിലാണ് ബൈക്കിലെത്തിയ രണ്ടാംഗ സംഘo അതിരാവിലെ രണ്ടു മണിക്കാണ് മോഷണം നടത്തിയത്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പാറശ്ശാല പൊലിസിന് കൈമാറി പരാതി നൽകി. പാറശ്ശാല പോലീസും, വിരലടയാള വിദ്ഗദരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു
ചെറുവാര കോണം, വന്യക്കോടിന് സമീപമുള്ള ഒരു മൊബൈൽ ഷോപ്പിലും കഴിഞ്ഞ 8 ന് രാത്രി മോഷണം നടന്നിരുന്നു.. അവിടെ നിന്നും 25000രൂപ വിലയുള്ള ഫോണും മറ്റു സാധനങ്ങളും മോഷണം നടത്തിയിരുന്നു.പാറശ്ശാല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക